Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുണ്ടാർ വെള്ളപ്പൊക്ക കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടം; ചാനലിന്റെ പ്രാദേശിക ലേഖകനെയും ഡ്രൈവറെയും കാണാതായി; റിപ്പോർട്ടറെയും ക്യാമറാമാനെയും നാട്ടുകാർ രക്ഷപെടുത്തി; കാണാതായവർക്കായി മുങ്ങൽ വിദഗ്ധരും ഫയർഫോഴ്‌സും തിരച്ചിൽ തുടരുന്നു; നാവികസേനയുടെയും സഹായം തേടി

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: വൈക്കം മുണ്ടാർ വെള്ളപ്പൊക്ക കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ചാനൽ സംഘത്തിൽപ്പെട്ടവർ സഞ്ചരിച്ച വള്ളം മറിഞ്ഞു. കോട്ടയം ബ്യൂറോ റിപ്പോർട്ടർ ശ്രീധരനെയും തിരുവല്ല ബ്യൂറോ ക്യാമറാമാൻ അഭിലാഷിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഒപ്പമുണ്ടായിരുന്ന കടുത്തുരുത്തി മാതൃഭൂമി സ്ട്രിംഗർ സജി, തിരുവല്ല യൂണിറ്റ് ഡ്രൈവർ ബിബിൻ എന്നിവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് 12.45 ഓടെ എഴുമാന്തുരുത്തിലാണ് അപകടം. കാണാതായവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. പ്രത്യേക മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

അഞ്ച് പേരാണ് തോണിയിൽ ഉണ്ടായിരുന്നത്. ചാനൽ സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിൻ. നാവികസേനയുടെ സേവനവും തേടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP