Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു; പട്ടാമ്പി സ്റ്റേഷനിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു; പട്ടാമ്പി സ്റ്റേഷനിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

പട്ടാമ്പി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. മംഗലാപുരം - ചെന്നൈ മെയിലിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ ഇളകി മാറിയത്. വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്.

ട്രെയിൻ പട്ടാമ്പി സ്റ്റേഷനിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോകാനായി യാത്ര തുടങ്ങിയപ്പോഴാണ് ബോഗികൾ വേർപെട്ടത്. ബി2, ബി3 എ.സി. കോച്ചുകൾ കഴിഞ്ഞുള്ള ബോഗികളാണ് വേർപെട്ടുപോയത്. ബോഗികൾ വേർപെട്ടതറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദുരം ട്രെയിൻ മുന്നോട്ടുപോയി.

എഞ്ചിൻ ഏഴ് കംപാർട്ടുമെന്റുകളുമായി രണ്ടു മീറ്റർ നിങ്ങിയപ്പോഴേക്കും ഡ്രൈവർക്കു സിഗ്‌നൽ ലഭിക്കുകയും വണ്ടി ഉടൻ നിർത്തുകയും ചെയ്തു. സ്റ്റേഷനിൽനിന്ന് എടുക്കുന്ന സമയമായതിനാൽ വേഗം കുറവായിരുന്നു. ഇതിനാൽ പെട്ടെന്നു നിർത്താനായത് അപകടം ഒഴിവാക്കി. പിന്നീട് ഷൊറണ്ണൂരിൽ നിന്ന് പാസഞ്ചർ തീവണ്ടിയിൽ പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽപോയി മെക്കാനിക്കുകൾ ബോഗികൾ കൂട്ടിയോജിപ്പിച്ചു. തീവണ്ടി ബോഗികൾ വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രി 8.20 ന് ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ചെന്നൈയ്ക്ക് തിരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP