Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയോടെ പൊക്കിയപ്പോൾ 'തലകറക്കം' അഭിനയിച്ചു; വീണ് തലപൊട്ടിയതിന് പിന്നാലെ യുവതിയുടെ തലയിൽ ഇടേണ്ടി വന്നത് ഏഴ് തുന്നിക്കെട്ട്; സംഭവം കണ്ണൂർ കുറ്റിയാട്ടൂർ തണ്ടപ്പുറം എഎൽപി സ്‌കൂളിൽ

കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയോടെ പൊക്കിയപ്പോൾ 'തലകറക്കം' അഭിനയിച്ചു; വീണ് തലപൊട്ടിയതിന് പിന്നാലെ യുവതിയുടെ തലയിൽ ഇടേണ്ടി വന്നത് ഏഴ് തുന്നിക്കെട്ട്; സംഭവം കണ്ണൂർ കുറ്റിയാട്ടൂർ തണ്ടപ്പുറം എഎൽപി സ്‌കൂളിൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: തിരഞ്ഞെടുപ്പിന് പിന്നാലെ ഉയരുന്ന കള്ളവോട്ട് വിവാദം ശക്തിപ്രാപിക്കേയാണ് കണ്ണൂരിൽ കള്ളവോട്ട് ശ്രമത്തിനിടെ വീണ് യുവതിയുടെ തലയിൽ ഏഴ് തുന്നിക്കെട്ടുണ്ടായ വാർത്ത പുറത്ത് വരുന്നത്. വോട്ടെടുപ്പ് ദിനത്തിൽ കുറ്റിയാട്ടൂർ തണ്ടപ്പുറം എഎൽപി സ്‌കൂളിലായിരുന്നു സംഭവം. സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കയ്യോടെ പിടികൂടിയപ്പോൾ തലകറക്കം അഭിനയിച്ച് വീണ് തലപൊട്ടുകയായിരുന്നു.

കുറ്റിയാട്ടൂർ തണ്ടപ്പുറം എഎൽപി സ്‌കൂളിലെ 170-ാം നമ്പർ ബൂത്തിലെ വോട്ടറാണ് 174-ാം നമ്പർ ബൂത്തിലെ വേശാല ലോവർ പ്രൈമറി സ്‌കൂളിൽ കള്ളവോട്ട് ചെയ്യാനെത്തിയത്. ഇത് യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ ചോദ്യം ചെയ്തപ്പോൾ യുവതി വരാന്തയിൽ തലകറക്കം അഭിനയിച്ച് കുഴഞ്ഞുവീണു.

വീഴ്ച അബദ്ധത്തിൽ സ്‌കൂൾ മുറ്റത്തേക്ക് ആയതിനാലാണ് തലപൊട്ടി ചോരയൊലിച്ചത്. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തലയിൽ ഏഴ് തുന്നലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP