Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിലാത്തറയിലെ ഷാളറ്റിന്റെ വീടിനു സമീപമുണ്ടായ ബോംബാക്രമണം റീപോളിങിൽ പോയി വോട്ട് ചെയ്തതിന്റെ പ്രതികാരമോ ? സ്‌ഫോടനത്തിന്റെ ശബ്ദം ഒരു കിലോമീറ്റർ ചുറ്റളവിൽ കേട്ടതിന് പിന്നാലെ പ്രദേശത്ത് സ്‌ഫോടക വസ്തു ശേഖരമുണ്ടെന്ന സംശയം ശക്തം; ബോംബ് സ്‌ക്വാഡ് വിശദ പരിശോധന നടത്തുമെന്ന് പൊലീസ്

പിലാത്തറയിലെ ഷാളറ്റിന്റെ വീടിനു സമീപമുണ്ടായ ബോംബാക്രമണം റീപോളിങിൽ പോയി വോട്ട് ചെയ്തതിന്റെ പ്രതികാരമോ ? സ്‌ഫോടനത്തിന്റെ ശബ്ദം ഒരു കിലോമീറ്റർ ചുറ്റളവിൽ കേട്ടതിന് പിന്നാലെ പ്രദേശത്ത് സ്‌ഫോടക വസ്തു ശേഖരമുണ്ടെന്ന സംശയം ശക്തം; ബോംബ് സ്‌ക്വാഡ് വിശദ പരിശോധന നടത്തുമെന്ന് പൊലീസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആൾമാറാട്ടം നടത്തി വോട്ട് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയും പിന്നീട് റീപോളിങ് നടന്നപ്പോൾ വോട്ട് രേഖപ്പെടുത്തുകയും ചെയ്ത പിലാത്തറയിലെ കെ.ജെ. ഷാളറ്റിന്റെ വീട്ടിന് സമീപം ബോംബ് സ്ഫോടനം നടന്നത് ദുരൂഹത ഉണർത്തുന്നു. അതി ശക്തമായ സ്ഫോടനമാണ് കഴിഞ്ഞ രാത്രി ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ഏതാണ്ട് ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനം കേട്ടതായി നാട്ടുകാർ പറയുന്നു. ഇതോടെ ഈ പ്രദേശത്ത് ബോംബ് ശേഖരമുണ്ടെന്ന സംശയം വ്യക്തമായിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘത്തിന്റെ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ ഈ സംഭവത്തെ പൊലീസ് അതീവ ഗൗരവത്തോടെ കാണുന്നില്ലെന്ന ആക്ഷേപവും നാട്ടുകാർ ആരോപിക്കുന്നു. പിലാത്തറ എ.യു.പി. സ്‌ക്കൂളിൽ വോട്ടറായ ഷാലറ്റിന്റെ വോട്ട് രേഖപ്പെടുത്താനാവാത്തതിനാൽ വാർത്തകളിൽ ഇടം പിടിച്ച യുവതിയായിരുന്നു അവർ. തുടർന്ന് റീപോളിങ് ദിനത്തിൽ വോട്ട് രേഖപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേ ഷാലറ്റുമായി എൽ.ഡി.എഫ് പ്രവർത്തകർ വാക് തർക്കത്തിലും ഏർപ്പെട്ടിരുന്നു. മെയ് 19 ന് വോട്ട് രേഖപ്പെടുത്തിയ ദിവസം രാത്രി അവരുടെ വീടിന് നേരെ ബോംബാക്രമണമുണ്ടായിരുന്നു.

ഈ സംഭവത്തിലും ശക്തമായ പൊലീസ് നടപടിയുണ്ടായില്ല. അതേ സമയം പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ കോൺഗ്രസ്സിന്റെ പ്രാദേശിക ഘടകം ഒരുങ്ങിയെങ്കിലും ഡി.സി.സി. നേതൃത്വം പിൻതിരിപ്പിക്കുകയാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. റീ പോളിങ് ദിവസം ബൂത്ത് ഏജന്റായ വി.ടി.വി. പത്മനാഭന്റെ വീടിനു നേരേയും കെ.ജെ. ഷാലറ്റിന്റെ വീട്ടിനു നേരേയുമാണ് ബോംബെറിഞ്ഞത്. സിപിഎം. പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന പത്മനാഭന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഒരു സംഘം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം നടന്ന് 18 ദിവസമായിട്ടും അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. സ്ഥാനാർത്ഥിയായിരുന്ന രാജ്‌മോഹൻ ഉണ്ണിത്താനെ അക്രമിച്ച കേസിൽ 7 പ്രതികളിൽ 2 പേരെ ഇനിയും പിടികൂടിയിട്ടില്ല. പൊലീസിന്റെ മെല്ലെ പോക്കും പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമത്തിനെതിരെ യു.ഡി.എഫിൽ കടുത്ത അതൃപ്തി ഉളവാക്കിയിട്ടുണ്ട്. അതിനിടയിലാണ് വീണ്ടും ഇന്നലെ രാത്രി ബോംബ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഇത് ഭീതി ഉളവാക്കിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP