Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരിട്ടി ബസ് സ്റ്റാൻഡിൽ ബഹുനില കെട്ടിടത്തിലെ സ്‌ഫോടനത്തിന് പിന്നിൽ എസി കംപ്രസർ പൊട്ടിത്തെറിയല്ല ബോംബ് തന്നെ; കെട്ടിടത്തിലെ മുസ്ലിം ലീഗ് ഓഫീസിൽ നിന്നും നാടൻ ബോംബും വടിവാളും ഉൾപ്പടെയുള്ള മാരകായുധങ്ങൾ കണ്ടെത്തി; പൊട്ടിത്തെറിച്ചത് ഐസ്‌ക്രീം ബോംബെന്ന് പൊലീസും ബോംബ് സ്‌ക്വാഡും; സംഭവത്തിൽ പങ്ക് നിഷേധിച്ച് ലീഗ്

ഇരിട്ടി ബസ് സ്റ്റാൻഡിൽ ബഹുനില കെട്ടിടത്തിലെ സ്‌ഫോടനത്തിന് പിന്നിൽ എസി കംപ്രസർ പൊട്ടിത്തെറിയല്ല ബോംബ് തന്നെ; കെട്ടിടത്തിലെ മുസ്ലിം ലീഗ് ഓഫീസിൽ നിന്നും നാടൻ ബോംബും വടിവാളും ഉൾപ്പടെയുള്ള മാരകായുധങ്ങൾ കണ്ടെത്തി; പൊട്ടിത്തെറിച്ചത് ഐസ്‌ക്രീം ബോംബെന്ന് പൊലീസും ബോംബ് സ്‌ക്വാഡും; സംഭവത്തിൽ പങ്ക് നിഷേധിച്ച് ലീഗ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ഇരിട്ടിയിലെ മുസ്ലിം ലീഗ് ഓഫീസിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെടുത്തു. ബോംബും വടിവാളുകളും ഉൾപ്പടെയുള്ള മാരകായുധങ്ങളാണ് പിടിച്ചെടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടി ഇരട്ടി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള മുസ്ലിം ലിഗ് ഓഫീസിൽ സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങൾ കണ്ടെത്തിയത്.

 മൂന്ന് വടിവാളുകൾ, ഇരുമ്പ് ദണ്ഡുകൾ, ഇരുമ്പു പൈപ്പുകൾ, മൂന്ന് ബോംബുകൾ എന്നിവയാണ് കണ്ടെടുത്തത്. ഇതോടൊപ്പം ബോംബുണ്ടാക്കാനാവശ്യമായ സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്.സ്‌ഫോടനത്തിന് പിന്നിൽ ഐസ്‌ക്രിം ബോംബാണെന്നാണ് സൂചന. വൻ ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ഓഫീസിന് സമീപമുള്ളവർ പറയുന്നു. ഓഫീസിന്റെ ഭിത്തി തകർന്നിട്ടുണ്ട്. പൊലീസ് കണ്ടെടുത്തവയിൽ മൂന്ന് നാടൻ ബോംബുകളുമുണ്ട്.

സംഭവത്തിൽ തങ്ങളുടെ പ്രവർത്തകർക്ക് പങ്കില്ലെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ബോംബ് സ്ഫോടനം നടന്നത് ലീഗിന്റെ ഓഫീസിന് ഉള്ളിൽ നിന്നാണോ സമീപത്തെ കെട്ടിടത്തിൽ നിന്നാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബസ് സ്റ്റാൻഡിനുള്ളിലെ മൂന്നുനില കെട്ടിടത്തിൽ സ്‌ഫോടനമുണ്ടായത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ സ്‌ഫോടനശബ്ദം കേട്ടതായാണ് വിവരം.നാല് കാറുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കില്ല.എസി കംപ്രസർ പൊട്ടിത്തെറിച്ചതാണെന്ന തരത്തിലാണ് ആദ്യം വിവരം പുറത്തുവന്നത്. എന്നാൽ, സ്‌ഫോടനം തന്നെയാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP