Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാത സന്ദേശം; ഗുരുവായൂർ സിഐയുടെ ഫോണിലേക്ക് ഭീഷണി എത്തിയത് ഗൾഫിൽ നിന്നും: സുരക്ഷ ശക്തമാക്കാൻ പൊലീസ് നിർദ്ദേശം

ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാത സന്ദേശം; ഗുരുവായൂർ സിഐയുടെ ഫോണിലേക്ക് ഭീഷണി എത്തിയത് ഗൾഫിൽ നിന്നും: സുരക്ഷ ശക്തമാക്കാൻ പൊലീസ് നിർദ്ദേശം

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാത ഫോൺ സന്ദേശം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ക്ഷേത്രത്തിനെതിരെ ഭീഷണി സന്ദേശം ഉണ്ടായത്. ഗുരുവായൂർ സി ഐ ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശം വന്നത്. ക്ഷേത്രത്തിൽ ഇരുപത്തിനാലു മണിക്കൂറിനകം ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ഗൾഫിൽ നിന്നാണ് ഫോൺ വിളി വന്നത്. ഇംഗ്ലീഷിലായിരുന്നു സന്ദേശം. പെട്ടെന്നു തന്നെ ഫോൺ കട്ട് ചെയ്തു.

ഭീഷണിയെ തുടർന്ന് സി.ഐ ഉന്നത പൊലീസ് ഓഫീസർമാരെ വിവരം അറിയിച്ചു. ഉടൻ തന്നെ വൻ പൊലീസ് സന്നാഹം ഗുരുവായൂരിൽ നിരന്നു. വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ളവ നിരീക്ഷണത്തിലാക്കി. ഐ. ജി. സുരേഷ് രാജ് പുരോഹിത് അടക്കമുള്ളവർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. ക്ഷേത്ര ചടങ്ങുകൾക്ക് തടസ്സം ഉണ്ടായിട്ടില്ല. എന്നാൽ ഭക്ത ജനങ്ങളെ കടത്തി വിടുന്നത് കർശന പരിശോധനയ്ക്കു ശേഷമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP