Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വധുവിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്ത് വരന്റെ മിന്നുകെട്ട്; കല്ല്യാണമണ്ഡപത്തിൽ കവിത വിരുന്നൊരുക്കി ദമ്പതികൾ

വധുവിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്ത് വരന്റെ മിന്നുകെട്ട്; കല്ല്യാണമണ്ഡപത്തിൽ കവിത വിരുന്നൊരുക്കി ദമ്പതികൾ

കോലഞ്ചേരി: കതിർമണ്ഡപത്തിൽ കവിതാ സമാഹാരം പ്രകാശനം ചെയ്തു. വധുവിന്റെ കവിതാ സമാഹാരം വരനാണ് പ്രകാശനം ചെയ്തത്. കാലഞ്ചേരി മഞ്ഞാംകുഴി എം.എം. രാജിയുടെ കവിതാ സമാഹാരമായ ആവണിപ്പൂക്കൾ വരൻ അരുണാണ് ഇന്നലെ വിവാഹവേദിയിൽ പ്രകാശനം ചെയ്തത്. വടയമ്പാടി എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും വിരുന്നുകാരേയും സാക്ഷിയാക്കിയായിരുന്നു പ്രകാശനം.

വികാരതലങ്ങളെ കൂട്ടിയിണക്കുന്ന 52 കവിതകളുടെ സമാഹാരമാണ് ആവണിപ്പൂക്കൾ. പഠനകാലം മുതലുള്ള ആശയങ്ങൾ പലപ്പോഴായി കുറിച്ചിട്ട കവിതകളാണ് സമാഹാരത്തിലുള്ളതെന്ന് രാജി പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതകളുടെ സമാഹാരം താരാട്ടുപാടിയുറക്കുന്ന അമ്മയെപ്പറ്റിയുള്ള സ്വപ്‌നങ്ങളിലാണ് ആരംഭിക്കുന്നത്. ഡോ. പോൾ മണലിലിന്റേതാണ് അവതാരിക. കതിർ മണ്ഡപത്തിൽ കവിതാ സമാഹാരം പ്രകാശനം ചെയ്യാൻ അരുണും സമ്മതിച്ചതോടെ വിവാഹ ചടങ്ങ് വേറിട്ട അനുഭവമായി.

കോട്ടയം കമ്യൂണിറ്റി ലീഡർഷിപ്പ് ഫൗണ്ടേഷനാണ് പ്രസാധകർ. പുത്തൻകുരിശ് ബി.എഡ് കോളജിലെ ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുള്ള രാജി ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വടവുകോട് രാജർഷി മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപികയാണ്. മുവാറ്റുപുഴ ആരക്കുഴ പാറപ്പുറത്ത് സത്യവാൻരാജമ്മ ദമ്പതികളുടെ മകനാണ് അരുൺ. പരേതനായ എം വി മാധവന്റെയും വൽസയുടെയും മകളാണ് രാജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP