Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വേമ്പനാട് കായലിൽ നീന്തിയ കുട്ടിയുടെ മൂക്കിലൂടെ അമീബ കയറി തലച്ചോറിനെ കാർന്നു തിന്നു; രോഗം ബാധിച്ച മൂന്നാം നാൾ ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു; അമീബിക് മെനഞ്ചൈറ്റീസ് ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന അത്യപൂർവ്വ രോഗം

വേമ്പനാട് കായലിൽ നീന്തിയ കുട്ടിയുടെ മൂക്കിലൂടെ അമീബ കയറി തലച്ചോറിനെ കാർന്നു തിന്നു; രോഗം ബാധിച്ച മൂന്നാം നാൾ ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു; അമീബിക് മെനഞ്ചൈറ്റീസ് ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന അത്യപൂർവ്വ രോഗം

കൊച്ചി: അമീബയുണ്ടാക്കുന്ന അപൂർവ്വ രോഗം ബാധിച്ച പതിനാറുകാരൻ മരിച്ചു. ഗുരുതരമായ പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് രോഗം കണ്ടെത്തിയ ആലപ്പുഴ സ്വദേശിയാണ് മരിച്ചത്. നിഗ്ലേറിയ ഫൗളേറി എന്ന അമീബയാണു രോഗകാരണം. തലച്ചോറിൽ വളരെ വേഗത്തിൽ നീർക്കെട്ടുണ്ടാകുന്ന അമീബ ബാധ അത്യപൂർവ്മാണ്. ലക്ഷത്തിൽ ഒരാൾക്കാണു അണുബാധ്യതയ്ക്കു സാധ്യത. ആലപ്പുഴ പള്ളാതുരുത്തി സ്വദേശി അക്‌ബറാണ് മരിച്ചത്. തിരുവമ്പാടി ഹയർസെക്കന്ററീ സ്‌കൂളിലെ +1 വിദ്യാർത്ഥിയായിരുന്നു.

കടുത്ത പനിയും തലവേദനയുമായി തിങ്കളാഴ്ചയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിൽ നീർക്കെട്ടുള്ളതിനാൽ മസ്തിഷ്‌ക ജ്വര (മെനഞ്ചൈറ്റിസ്)ത്തിനുള്ള ചികിൽസ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ, കായലിൽ കുളിച്ച ശേഷമാണു കുട്ടിക്ക് അസുഖമുണ്ടായതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇതോടെ അമീബിക് മെനഞ്ചൈറ്റിസിന്റെ സാധ്യത പരിശോധിച്ചു. കായലിൽ മുങ്ങിക്കുളിക്കുന്നതിനിടെ മൂക്കിലൂടെ അമീബ തലച്ചോറിലേക്കു പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണു കുട്ടിക്ക് അസുഖം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചു. ഗുരുതരമായ രോഗമെന്ന തിരിച്ചറിവിൽ കൂടുതൽ പരിശോധനകൾക്കു നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

മറ്റു മെനഞ്ചൈറ്റിസ് രോഗങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ തലച്ചോറിനു നാശം വരുത്തുന്നതാണു അമീബിക് മെനഞ്ചൈറ്റിസ്. വളരെ വേഗത്തിൽ തലച്ചോറിൽ നീർക്കെട്ടു ബാധിക്കുന്നതാണു രോഗം. രാജ്യത്തു തന്നെ ആകെ പത്തിനും 15നും ഇടയിൽ മാത്രമേ ഇത്തരത്തിലുള്ള രോഗം കണ്ടെത്തിയിട്ടുള്ളൂ. രോഗം വരുത്തുന്നത് മൂക്കിലൂടെ തലച്ചോറിലെത്തുന്ന അമീബയാണ്.

തലച്ചോറു തിന്നും അമീബ എന്നു വിളിപ്പേരുള്ള നിഗ്‌ളേറിയ ഫൗളേറിയാണ് പ്രൈമറി അമീബിക് മെനഞ്ചൈറ്റിസിനു കാരണക്കാരൻ. ജലാശയങ്ങളിൽ സാധാരണ കാണപ്പെടുന്ന ഈ അമീബ അസുഖം വരുത്തുന്നത് അപൂർവങ്ങളിൽ അപൂർവം മാത്രമാണ്. ശുദ്ധജലത്തിൽ മാത്രമാണു നിഗ്‌ളേറിയ ഫൗളേറി കാണപ്പെടുന്നത്. മൂക്കിലൂടെ കടക്കുന്ന വെള്ളത്തിലൂടെ മാത്രമാണ് രോഗം വരാൻ സാധ്യത. വെള്ളത്തിലൂടെ മൂക്കിലെത്തുന്ന അമീബ തലച്ചോറിലേക്കു പ്രവേശിക്കുകയാണു ചെയ്യുന്നത്.

വേനൽക്കാലത്താണ് ഈ അമീബ കൂടുതൽ കാണപ്പെടുക. ശുദ്ധജലത്തിനു നിശ്ചിത ശതമാനം ചൂടുണ്ടാകുമ്പോഴാണ് അമീബയുടെ വളർച്ചാ നിരക്ക് കൂടുന്നത്. വെള്ളത്തിൽ ഇത്തരത്തിലുള്ള അമീബ ഉണ്ടെന്നു കരുതി എല്ലാവർക്കും അസുഖം വരണമെന്നുമില്ല. ലക്ഷത്തിൽ ഒരാൾക്കാണ് അണുബാധയ്ക്കു സാധ്യത. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP