Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനാലിൽ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസുകാരൻ മുങ്ങി മരിച്ചു: ഒഴുക്കിൽപ്പെട്ട കുട്ടിയെ കണ്ടെത്തിയത് കനാലിലെ വള്ളിപടർപ്പിൽ കുരുങ്ങിയ നിലയിൽ

കനാലിൽ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസുകാരൻ മുങ്ങി മരിച്ചു: ഒഴുക്കിൽപ്പെട്ട കുട്ടിയെ കണ്ടെത്തിയത് കനാലിലെ വള്ളിപടർപ്പിൽ കുരുങ്ങിയ നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മുളക്കുഴ പിഐപി കനാലിൽ അഞ്ചാം ക്ലാസുകാരൻ മുങ്ങി മരിച്ചു. അരീക്കര ദീപാലയത്തിൽ രാജരത്‌നൻ - ദീപ ദമ്പതികളുടെ മകൻ ദേവദത്തൻ (12) ആണു മരിച്ചത്. ഇന്നു രാവിലെ ആറരയോടെ പഞ്ചായത്ത് ജംക്ഷനു സമീപം കനാലിൽ കുളിക്കാനിറങ്ങിയതാണ്.

ഒഴുക്കിൽപ്പെട്ട ദേവദത്തനെ 100 മീറ്റർ താഴെ വള്ളിപ്പടർപ്പിൽ കുരുങ്ങിയ നിലയിൽ കണ്ട നാട്ടുകാർ കരയ്ക്കു കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുളക്കുഴ ഗവ.എച്ച് എസ് എസ് വിദ്യാർത്ഥിയാണ്. സഹോദരി: ശ്യാമിലി

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP