Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളയംചിറങ്ങര സ്‌കൂളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ആണ്; എല്ലാവരും ധരിക്കുന്നത് ടീ ഷർട്ടും മുട്ടുവരെയുള്ള ഷോട്ട്‌സും; ലിംഗവിവേചനത്തെ തച്ചുടയ്ക്കുന്ന പരിപാടിയിൽ സന്തുഷ്ടരായി മാതാപിതാക്കളും; പദ്ധതി പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകാൻ സഹായിക്കുമെന്ന് സ്‌കൂൾ അധികൃതർ

വളയംചിറങ്ങര സ്‌കൂളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ആണ്; എല്ലാവരും ധരിക്കുന്നത് ടീ ഷർട്ടും മുട്ടുവരെയുള്ള ഷോട്ട്‌സും; ലിംഗവിവേചനത്തെ തച്ചുടയ്ക്കുന്ന പരിപാടിയിൽ സന്തുഷ്ടരായി മാതാപിതാക്കളും; പദ്ധതി പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകാൻ സഹായിക്കുമെന്ന് സ്‌കൂൾ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോമുമായി ഒരു സർക്കാർ സ്‌കൂൾ. വളയംചിറങ്ങര ഗവൺമെന്റ് എൽപി സ്‌കൂളിലാണ് ആൺകുട്ടികൾ ധരിക്കുന്ന പോലെ തന്നെ ടീ ഷർട്ടും മുട്ടുവരെയുള്ള ഷോട്ട്‌സും പെൺകുട്ടികളുടേയും യൂണിഫോം ആക്കിയത്. എല്ലാ തരത്തിലും രണ്ട് തട്ടിൽ പെൺകുട്ടികളേയും ആൺകുട്ടികളേയും കാണുന്ന ഈ കാലത്ത് വ്യത്യസ്തമാകുകയാണ് ഈ സ്‌കൂൾ. പാവാട തന്നെ പെൺകുട്ടികൾ ഇടണം എന്ന ചിന്തയിൽ നിന്ന് വ്യതിചലിച്ച് എല്ലാവരേയും ഒരു പോലെ കാണുന്ന ഈ നടപടി ലിംഗ വിവേചനം സമസ്ത മേഖലകളിൽ നിന്നും തുടച്ച് നീക്കാനുള്ള ഒരു മാതൃകയാണ്.

പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകാൻ സഹായിക്കുമെന്നാണ് സ്‌കൂളിലെ ഹെഡ്‌മിസ്ട്രസ് രാജി പറയുന്നത്. കുട്ടികളും മാതാപിതാക്കളും ഈ തീരുമാനത്തിൽ സന്തോഷിക്കുന്നുന്നുണ്ടെന്നും അവർ പറയുന്നു. ഇതുമൂലം സ്‌കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനയുമുണ്ടായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP