Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമവിരുദ്ധ നീതിരഹിത മതിൽ 48 മണിക്കൂറിനുള്ളിൽ പൊളിച്ചുമാറ്റണമെന്ന് ജനകീയ കൺവെൻഷൻ; ജനകീയ ഐക്യ പ്രഖ്യാപനത്തിനു ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യം; ആൾക്കാരെ ദ്രോഹിക്കുന്ന മതിൽ ക്രൈസ്തവ വിശ്വാസങ്ങൾക്കും നീതിക്കും എതിരാണെന്നും ആപ്പ്

നിയമവിരുദ്ധ നീതിരഹിത മതിൽ 48 മണിക്കൂറിനുള്ളിൽ പൊളിച്ചുമാറ്റണമെന്ന് ജനകീയ കൺവെൻഷൻ; ജനകീയ ഐക്യ പ്രഖ്യാപനത്തിനു ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യം; ആൾക്കാരെ ദ്രോഹിക്കുന്ന മതിൽ ക്രൈസ്തവ വിശ്വാസങ്ങൾക്കും നീതിക്കും എതിരാണെന്നും ആപ്പ്

മാഞ്ഞാലി; വ്യാകുല മാതാ പള്ളി തൊട്ട് വഴിയിൽ പണിതുയർത്തിയിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീതിരഹിത നിയമവിരുദ്ധ മതിൽ 48 മണിക്കൂറിനുള്ളിൽ പൊളിച്ചുമാറ്റണമെന്ന് മാഞ്ഞാലി സമരപ്പന്തലിൽ ചേർന്ന ജനകീയ കൺവെൻഷൻ സർക്കാരിനോടും പള്ളി അധികാരികളോടും ആവശ്യപ്പെട്ടു. ഒമ്പത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ജമീല അബ്ദുൽകരീംന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ജനകീയ കൺവെൻഷനിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. കൺവെൻഷനിൽ സമരസമിതി കൺവീനർ ഷാമോൻ അധ്യക്ഷതവഹിച്ചു.

നിയമവിരുദ്ധമായ മതിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന, ആൾക്കാരെ ദ്രോഹിക്കുന്ന മതിൽ ക്രൈസ്തവ വിശ്വാസങ്ങൾക്കും നീതിക്കും എതിരാണെന്നും അതുകൊണ്ടുതന്നെ വ്യാകുലമാതാവ് കൂടുതൽ വ്യാകുലം ആയിരിക്കുന്നു എന്നും ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി നേതാക്കൾ സംസാരിച്ചു. എൻ.എ.പി.എം നേതാവ് കുസുമം ജോസഫ്, ദേശീയപാത സമരസമിതി നേതാവ് ഹാഷിംചേന്നംപിള്ളി, ആം ആദ്മി പാർട്ടി വൈപ്പിൻ മേഖല കൺവീനർ അഡ്വ. സിസിലി, സിപിഐഎംഎൽ നേതാവ്ശ്രീ സുബ്രഹ്മണ്യം, സേവ് അവർ സിസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീ തങ്കച്ചൻ എസ്ഡിപിഐ, വെൽഫെയർ പാർട്ടി, പിഡിപി എന്നിവയുടെ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

കലാക്ഷേത്രയിലെ ജലജ തയ്യാറാക്കിയ ശ്രീമതി ജമീലാ അബ്ദുൾ കരീമിന്റെ ഛായാചിത്രം സമ്മേളത്തിൽ പ്രകാശനം ചെയ്തു. സമര പ്രഖ്യാപനത്തിന്റെ ഭാഗമായി വഴി അടക്കപ്പെട്ട തെരുവിൽ നിന്നുകൊണ്ടാണ് സമര പ്രഖ്യാപനം നടത്തിയത്. സമര പ്രഖ്യാപനത്തിന്റ സന്ദേശം അഡ്വക്കേറ്റ് പി ജെ മാനുവൽ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങിയ സമ്മേളനം അധികൃതർക്കും പള്ളി അധികാരികൾക്കും ശക്തമായ സൂചനയാണ് നൽകിയത്. 48 മണിക്കൂറിനകം ആ മതിൽ പൊളിച്ചുമാറ്റണമെന്നും വഴിനടക്കാനുള്ള അവകാശം എല്ലാവർക്കും നൽകണമെന്നും അവിടെ ചേർന്ന സമരപ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു.യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി പോൾ തോമസ്, എറണാകുളം പാർലിമെന്റ് മണ്ഡലം കൺവീനർ ഷക്കീർ അലി, എൻ എസ് ഷംസുദ്ധീൻ, യു പി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP