Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ പൊലീസുകാരൻ സസ്പെൻഷൻ; സിവിൽ പൊലീസ് ഓഫീസർ ബൈജുവിനെയാണ് സസ്പെന്റ് ചെയ്തത്; കൈക്കൂലി വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ പൊലീസുകാരൻ സസ്പെൻഷൻ; സിവിൽ പൊലീസ് ഓഫീസർ ബൈജുവിനെയാണ് സസ്പെന്റ് ചെയ്തത്; കൈക്കൂലി വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും കോഴ വാങ്ങി തട്ടിപ്പ് നടത്തിയ പൊലീസൂകാരൻ സസ്പെൻഷനിലായി. തലശ്ശേരി കണ്ടട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജുവിനെയാണ് അന്വേഷണ വിധേയമായി ജില്ലാ പൊലീസ് ചീഫ് സസ്പെന്റ് ചെയ്തത്. വിമാനത്താവളം പൂർത്തീകരിക്കാൻ മാസങ്ങൾ മാത്രം അവശേഷിച്ചിരിക്കേയാണ് ഇത്തരമൊരു തട്ടിപ്പ് അരങ്ങേറിയത്. പൊലീസൂകാരന്റെ വാഗ്ദാനത്തിൽ ഇരുപതോളം പേർ കുടുങ്ങിയെന്നാണ് വിവരം. വിമാനത്താവളത്തിലെ വിവിധ തസ്തികളിലേക്കായി മൂന്ന് ലക്ഷം രൂപ വീതം കൈക്കലാക്കിയെന്നാണ് വിവരം. എയർപോർട്ട് അഥോറിറ്റിയുമായുള്ള ബന്ധം വച്ചാണ് ജോലി ശരിയാക്കി തരുന്നതെന്നും ഇയാൾ പറഞ്ഞിരുന്നു.

കോഴ വാങ്ങുന്നതിനായി തലശ്ശേരി പഴയ ബസ്സ്സ്റ്റാന്റിന് സമീപത്തെ ഒരു ഹോട്ടലിലാണ് ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച ഒരുക്കിയിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് പണം നേടിയ ശേഷം എയർപോർട്ട് അഥോറിറ്റിയുമായി ബന്ധപ്പെട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും ഇയാൾ ഉദ്യോഗാർത്ഥികളോട് പറഞ്ഞിരുന്നു. വിമാനത്താവളത്തിന് സമീപത്തെ കീഴല്ലൂർ-വളയാൽ സ്വദേശി കൂടിയാണ് ബൈജു. ഡി.ജി. പി. ഉൾപ്പെടെയുള്ള പൊലീസ് മേധാവികൾക്ക് ബൈജുവിനെതിരെ ചില പരാതികൾ ലഭിച്ചിരുന്നു. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP