Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിസ്റ്റർ ക്ലീൻ എന്ന് പറയാൻ വരട്ടെ! മുസ്ലിം ലീഗ് എംഎൽഎ കെ.എം.ഷാജിക്കെതിരെ കോഴ ആരോപണം; പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങി; പരാതി നൽകിയത് കണ്ണൂരിലെ നേതാക്കൾ

മിസ്റ്റർ ക്ലീൻ എന്ന് പറയാൻ വരട്ടെ! മുസ്ലിം ലീഗ് എംഎൽഎ കെ.എം.ഷാജിക്കെതിരെ കോഴ ആരോപണം; പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങി; പരാതി നൽകിയത് കണ്ണൂരിലെ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബിജെപിക്ക് പിന്നാലെ മുസ്ലിം ലീഗിലും കോഴ ആരോപണം ഉയർന്നു. ലീഗ് എംഎൽഎ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന ആരോപണവുമായി കണ്ണൂരിലെ നേതാക്കളാണ് രംഗത്തെത്തിയത്. പൂതപ്പാറയിലെ ലീഗ് നേതാക്കൾ അഴിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് എംഎൽഎയ്‌ക്കെതിരെ പരാതി നൽകി. അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കോഴ ഇടപാട് നടന്നത്. സ്‌കൂളിൽ ഹയർ സെക്കൻഡറി കോഴ്‌സ് അനുവദിക്കുന്നതിന് പൂതപ്പാറ ശാഖാ കമ്മറ്റിയെ അഴീക്കോട് ശാഖാ കമ്മറ്റിയെ അഴീക്കോട് ഹൈസ്‌കൂൾ കമ്മറ്റി സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ പ്ലസ് ടു അനുവദിച്ചാൽ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് കെട്ടിട നിർമ്മാണ ചെലവിലേക്ക് ഒരു തസ്തികയ്ക്ക് സമാനമായ തുക നൽകാമെന്ന് ഹൈസ്‌കൂൾ കമ്മിറ്റി ഉറപ്പ് നൽകിയെന്നാണ് ആരോപണം.

2014ൽ സ്‌കൂളിൽ പ്ലസ് ടു അനുവദിച്ചു. തുടർന്ന് വാഗ്ദാനം ചെയ്ത തുക നൽകാൻ സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാൽ കെ.എം ഷാജി എംഎൽഎ ഇടപെട്ട് തുക ഇപ്പോൾ നൽണ്ടേതില്ലെന്നും തന്നോട് ചർച്ച ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്താൽ മതിയെന്നും ഷാജി നിർദ്ദേശിച്ചു. സ്‌കൂൾ മാനേജർ ഇപ്രകാരം അറിയിച്ചുവെന്നാണ് ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ വെളിപ്പെടുത്തൽ.

പിന്നീട് പഞ്ചായത്ത് കമ്മിറ്റി എംഎൽഎയുമായി ബന്ധപ്പെട്ടപ്പോൾ തുക വാങ്ങേണ്ടതില്ലെന്ന് നിർദ്ദേശിച്ചു. എന്നാൽ 2017 ജൂണിൽ സ്‌കൂൾ കമ്മിറ്റി ജനറൽ ബാഡിയിൽ സ്‌കൂൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചെലവാക്കിയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ കെ.എം ഷാജി തുക കൈപ്പറ്റിയതായി ബോധ്യപ്പെട്ടുവെന്ന് പഞ്ചായത്ത് കമ്മിറ്റി വെളിപ്പെടുത്തിയെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP