Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതി തടയാൻ സിസിടിവി ക്യാമറ വച്ച് ജില്ലാ പഞ്ചായത്ത്; കലണ്ടർ ഉപയോഗിച്ച ക്യാമറ മറച്ചു കൈക്കൂലി വാങ്ങൽ: ഇടുക്കി ജില്ലയിലെ അഴിമതി വിരുദ്ധ പോരാട്ടം ഇങ്ങനെ

അഴിമതി തടയാൻ സിസിടിവി ക്യാമറ വച്ച് ജില്ലാ പഞ്ചായത്ത്; കലണ്ടർ ഉപയോഗിച്ച ക്യാമറ മറച്ചു കൈക്കൂലി വാങ്ങൽ: ഇടുക്കി ജില്ലയിലെ അഴിമതി വിരുദ്ധ പോരാട്ടം ഇങ്ങനെ

ഇടുക്കി: കൈക്കൂലിക്കാരെ കൈയോടെ പിടിക്കാൻ തന്നെയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നീക്കം. താഴെ തട്ടിലുള്ള അഴിമതി തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിക്കുന്നു. ഇതിന് വേണ്ടി ശ്രമം നടത്തുന്ന മറ്റു ചിലരുമുണ്ട്. എന്നാൽ, സർക്കാർ ആശുപത്രികളിലെ കൈക്കൂലി തടയാൻ യാതൊരു നടപടിയുമില്ലെന്നതാണ് വാസ്തവം. കൈക്കൂലി വാങ്ങാൻ യാതൊരു മടിയുമില്ലാത്ത ഉദ്യോഗസ്ഥർ ഇപ്പോഴും യഥേഷ്ടം വിലസുകയാണിപ്പോഴും. ഇതിന് വേണ്ടി കൂട്ടായി തന്നെയാണ് ജീവനക്കാരുടെ പ്രവർത്തനം.

ആവശ്യങ്ങളുമായി എത്തുന്നവരോട് കൈകൂലി വാങ്ങുന്നുവെന്ന പരാതി ഉയർന്നപ്പോഴാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസിൽ സി സി ടിവി ക്യാമറ സ്ഥാപിച്ചത്. എന്നാൽ, ക്യാമറയെ കലണ്ടർ കൊണ്ട് മറച്ചാണ് ജില്ലാ പഞ്ചായത്ത് ഓഫീസിലെ കൈക്കൂലി ഏർപ്പാട് കൊഴുക്കുന്നത്. പഞ്ചായത്തിലെ എൻജിനീയറിങ് ഓഫീസിലാണ് കൈക്കൂലി നഗ്നമായി ഇപ്പോഴും അരങ്ങേറുന്നത്. ഇതിനെ തടയിടാൻ ശ്രമിച്ചിട്ട് ഇപ്പോഴും സാധിച്ചിട്ടില്ല. കലണ്ടർ കൊണ്ട് സിസി ടിവി ക്യാമറ മറച്ച് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മാർച്ച് മൂന്നാം തീയ്യതി ഓഫീസിൽ സംഭവിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൈക്കൂലി വാങ്ങാൻ സമയത്ത് ഓഫീസിലെ പ്യൂൺ എത്തി സിസി ടിവി ക്യാമറ കലണ്ടർ കൊണ്ട് മറയ്ക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം തന്നെ നിരവധി തവണ ഇങ്ങനെ ക്യാമറകൾ കലണ്ടർ കൊണ്ട് മറയ്ക്കപ്പെട്ടു. ഇതെല്ലാം കൈക്കൂലി വാങ്ങുന്നതിന് വേണ്ടി ചെയ്തതാണെന്ന് വ്യക്തമാണ്. അഴിമതി വിരുദ്ധ പോരാട്ടത്തിന് ക്യാമറകൾ വച്ചതു കൊണ്ട് മാത്രം കാര്യമില്ലെന്ന് വിജിലൻസ് ഡയറക്ടർ പറഞ്ഞതു പോലെ തന്നെയാണ് ഇവിടുത്തെ കാര്യങ്ങൾ.

ജില്ലാ പഞ്ചായത്ത് ഓഫീസിലെ 14 ഭാഗങ്ങളിലായാണ് സിസി ടി വി ക്യാമറകൾ സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പൊതുമരാമത്ത് വിഭാഗത്തിൽ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും കരാറുകാരിൽ നിന്ന് അമിതമായി പണം പിരിക്കുന്നുമുണ്ടെന്നുള്ള പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഭരണസമിതിയുടെ തീരുമാന പ്രകാരമാണ് ക്യാമറ സ്ഥാപിച്ചത്. അന്ന് ഇതിനെതിരെ സമരത്തിന് ഇറങ്ങിയ ജീവനക്കാരും കൈക്കൂലിക്കാർക്കിടയിലുണ്ട്.

പൊതുമരാമത്തിന്റെ ഓഫീസിൽ സ്ഥാപിച്ച ക്യാമറയാണ് കലണ്ടർ കൊണ്ട് എപ്പോഴും മറയ്ക്കുന്നത്. നേരത്തെ കരാറുകാരൻ ക്യാമറ സ്ഥാപിക്കാൻ എത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ തടഞ്ഞിരുന്നു. ഇത് ബഹളത്തിന് ഇടയാക്കി. വിവരമറിഞ്ഞ് ജനങ്ങളും മാദ്ധ്യമ പ്രവർത്തകരും എത്തിയതോടെ ഒരു ക്യാമറ സ്ഥാപിക്കാൻ ഇവർ അനുവദിക്കുകയായിരുന്നു അന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP