Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിരമിക്കുന്നതിന്റെ തലേദിവസം വാങ്ങി 10,000 രൂപ കൈക്കൂലി; ജീവനക്കാരുടെ യാത്രയയപ്പ് വരെ വാങ്ങി വീട്ടിൽ പോവാൻ കാത്തിരുന്ന നഗരസഭാ സെക്രട്ടറിയെ വിജിലൻസ് ജയിലിൽ അടച്ചു; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മറ്റൊരു പാഠം കൂടി

വിരമിക്കുന്നതിന്റെ തലേദിവസം വാങ്ങി 10,000 രൂപ കൈക്കൂലി; ജീവനക്കാരുടെ യാത്രയയപ്പ് വരെ വാങ്ങി വീട്ടിൽ പോവാൻ കാത്തിരുന്ന നഗരസഭാ സെക്രട്ടറിയെ വിജിലൻസ് ജയിലിൽ അടച്ചു; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മറ്റൊരു പാഠം കൂടി

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറി തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലാമ്പാറ വാറുവിള വീട്ടിൽ എസ്.ഷറഫുദ്ദീനെ(56) കൈക്കൂലിക്കേസിൽ വിജിലൻസ് കടുക്കിയത് സർവ്വീസിൽ നിന്ന് വിരമിക്കുന്ന ദിവസം. കരാറുകാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഷറഫുദ്ദീനെ സർക്കാർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് വെള്ളിയാഴ്ച കരാറുകാരനിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ ഷറഫുദ്ദീൻ അറസ്റ്റിലാകുന്നത്. അസിസ്റ്റന്റ് സെക്രട്ടറി സോണി മാത്യുവിന്റെ പേരിലും വിജിലൻസ് കേസെടുത്തു.

പഞ്ചായത്ത് സെക്രട്ടറിയായി എത്തിയ ഷറഫുദ്ദീൻ ഏറ്റുമാനൂർ നഗരസഭയായി ഉയർത്തിയതോടെ സെക്രട്ടറിയുടെ സ്ഥാനത്തെത്തുകയായിരുന്നു. എതാനും ദിവസം മുൻപ് നഗരസഭാ കൗൺസിൽ ഇയാൾക്ക് യാത്രയയപ്പ് നൽകിയിരുന്നു. വിജിലൻസ് സംഘം പരിശോധനക്കെത്തിയപ്പോൾ ഇയാൾക്ക് പാരിതോഷികമായി ലഭിച്ച കൂറ്റൻ ഫ്രിഡ്ജും ഓഫീസിനടുത്തുണ്ടായിരുന്നു.

മത്സ്യമാർക്കറ്റിലെ ചില മുറികൾ ലേലം ഒഴിവാക്കി സ്വകാര്യ വ്യക്തികൾക്ക് നൽകിയതിൽ അഴിമതിയാരോപിച്ച് നേരത്തെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഡ്യൂട്ടിസമയം കഴിഞ്ഞും ഓഫീസിൽ തങ്ങുന്ന ഷറഫുദ്ദീൻ, ഈ സമയത്താണ് കരാറുകാരുമായി ഇടപാടുകൾ ഉറപ്പിക്കുന്നതെന്ന് നഗരസഭാ കൗൺസിൽ യോഗത്തിലും ആരോപണമുയർന്നതാണ്.

എതാനും മാസം മുൻപ് വിജിലൻസ് സംഘം നഗരസഭാ സെക്രട്ടറി സൂക്ഷിക്കേണ്ട ജനന സർട്ടിഫിക്കറ്റുകൾ, ഓഫീസിനു സമീപം സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിൽനിന്ന് പിടിച്ചെടുത്തിരുന്നു. അഴിമതി നടത്താൻ സ്വകാര്യ സ്ഥാപനത്തെ മറയാക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP