Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

12 ലക്ഷം രൂപയുടെ ബിൽ തുക പാസ്സാക്കാൻ പതിനായിരം രൂപ കൈക്കൂലി: ഇഎസ്‌ഐ കോർപ്പറേഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് നാലു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ചത് സിബിഐ കോടതി

12 ലക്ഷം രൂപയുടെ ബിൽ തുക പാസ്സാക്കാൻ പതിനായിരം രൂപ കൈക്കൂലി: ഇഎസ്‌ഐ കോർപ്പറേഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് നാലു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ചത് സിബിഐ കോടതി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: കരാറുകാരന് 5.12 ലക്ഷം രൂപയുടെ ബിൽ തുക പാസാക്കി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡെപ്യൂട്ടി ഡയറക്ടറെ തിരുവനന്തപുരം സിബിഐ കോടതി നാലു വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷത്തെ കൂടുതൽ തടവനുഭവിക്കാനും ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു. കൊല്ലത്തെ ഇ എസ് ഐ സൂപ്പർ സെപഷ്യാലിറ്റി ആശുപത്രിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ എസ് ഐ സി ) ഡെപ്യൂട്ടി ഡയറക്ടർ (ഫിനാൻസ്) കെ.എൻ. വിക്രമനെയാണ് കോടതി ശിക്ഷിച്ചത്.

പ്രതിയെ കൺവിക്ഷൻ (ശിക്ഷാ) വാറണ്ട് തയ്യാറാക്കി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. ശിക്ഷ പുറപ്പെടുവിക്കും മുമ്പ് ശിക്ഷ ഇളവു ചെയ്യാൻ കനിവുണ്ടാകണമെന്ന പേക്ഷിച്ച പ്രതിയെ കോടതി നിയമ വശങ്ങൾ പറഞ്ഞു മനസ്സിലാക്കി. സമൂഹത്തിൽ കള്ളന്മാർ പെരുകിയതിനാലാണ് 2014ൽ പാർലമെന്റ് അഴിമതി നിരോധന നിയമം ഭേദഗതി ചെയ്ത് ശിക്ഷ വർദ്ധിപ്പിച്ചതെന്നും എല്ലാവരും നിയമത്താൽ ബന്ധനസ്ഥരാണെന്നും കോടതി ഓർമ്മിപ്പിച്ചു. 2014ലെ ഭേദഗതി പ്രകാരം അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (2) ന് നാലു വർഷം മുതൽ പത്തുവർഷം വരെയാണ് ശിക്ഷ. കുറഞ്ഞത് നാലു വർഷമെന്ന് നിഷ്‌ക്കർശിച്ചിട്ടുള്ളതിനാൽ നാലു വർഷത്തിൽ താഴെ ശിക്ഷിക്കാനാവില്ല. അതേ സമയം 2014 ന് മുമ്പുള്ള കേസുകളിൽ ഇത് ബാധകമല്ല.

2014 ജൂൺ 30 നാണ് സി ബി ഐ കെണിയൊരുക്കി ഡയറക്ടറെ കുടുക്കിയത്. ആശുപത്രിയിലേയ്ക്ക് പച്ചക്കറികളും ഭക്ഷ്യഷ്യധാന്യങ്ങളും മറ്റും കൊടുത്ത വകയിൽ കിട്ടാനുള്ള 5, 12,000 രൂപയുടെ ബിൽ കരാറുകാരനായ സജീവൻ അഡ്‌മിനിസ്‌ട്രേഷൻ വകുപ്പിൽ സമർപ്പിച്ചു. അവിടെ പാസാക്കിയ ബിൽ ക്രോസ് പരിശോധനക്കായും പാസാക്കാനുമായി പ്രതിക്ക് കൈമാറി. എന്നാൽ ബിൽ പാസ്സാക്കി നൽകാൻ പതിനായിരം രൂപ ആവശ്യപ്പെട്ടു. 26 ന് ബിൽ പാസാക്കി നൽകി കരാറുകാരന്റെ കൊട്ടാരക്കര ബാങ്കിലേക്ക് ആർ റ്റി ജി എസ് പ്രകാരം പണം കൈമാറി. തുടർന്ന് പതിനായിരം രൂപ കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കൊണ്ടെത്തിക്കാൻ ആവശ്യപ്പെട്ടു. സി ബി ഐ കെണിയൊരുക്കി നൽകിയ ഫിനോഫ്തലിൻ പൊടി വിതറിയ തൊണ്ടിപ്പണം പ്രതി ബോഗിയിൽ വച്ച് കൈപ്പറ്റവേ സി ബി ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

സാക്ഷിമൊഴി നൽകാനെത്താത്ത സിബിഐ ഡിവൈഎസ്‌പിക്ക് രൂക്ഷ വിമർശനവും നടപടിയും

ഈ കൈക്കൂലി കേസിൽ കോടതിയിൽ സാക്ഷിമൊഴി നൽകാനെത്താത്ത സി ബി ഐ ഡിവൈഎസ്‌പി സന്തോഷ് കുമാറിനെ കോടതി രൂക്ഷമായി വിമർശിക്കുകയുംഎം. സി. കേസ് രജിസ്റ്റർ ചെയ്ത് നടപടിയാരംഭിക്കുകയും ചെയ്തു. കോടതിയിൽ ഹാജരായ ഡിവൈഎസ്
പി കോടതിയുടെ ചോദ്യങ്ങൾക്ക്വി മുന്നിൽ വിറച്ചു നിന്നു. താൻ ഒദ്യോഗിക ടൂറിലായതിനാലാണ് കോടതിയിൽ എത്താത്തതെന്ന മറുപടിയാണ് കോടതിയെ ചൊടുപ്പിച്ചത്.തുടർന്ന് ഫെബ്രുവരി 11ന് സിബിഐ അഡ്‌മിനിസ്‌ട്രേഷൻ ജോയിന്റ് ഡയറക്ടർ ടൂർ രേഖകളുടെ പ്രൊസീസിങ്‌സ് ഫയൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ആറു മാസം വരെ തടവിന് ശിക്ഷിക്കാവുന്ന ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പായ 174 പ്രകാരമാണ് കോടതി ഡിവൈഎസ്‌പിക്കെതിരെ സ്വമേധയാ കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP