Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിവി ചാനൽ മാറ്റുന്നതിൽ തർക്കം, അനുജൻ അമ്മിക്കല്ലു കൊണ്ട് ഇടിച്ചു; ജ്യേഷ്ഠന് ദാരുണാന്ത്യം; ചാനൽ മാറ്റുന്നതുമായി തർക്കം ആദ്യം കയ്യാങ്കളിയിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്

ടിവി ചാനൽ മാറ്റുന്നതിൽ തർക്കം, അനുജൻ അമ്മിക്കല്ലു കൊണ്ട് ഇടിച്ചു; ജ്യേഷ്ഠന് ദാരുണാന്ത്യം; ചാനൽ മാറ്റുന്നതുമായി തർക്കം ആദ്യം കയ്യാങ്കളിയിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി:  ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠസഹോദരൻ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. ഇളയ സഹോദരൻ കസ്റ്റഡിയിൽ. കല്ലാർകുട്ടി മുക്കുടം കമ്പിലൈൻ കുഴുപ്പള്ളിൽ വെള്ളാപ്പയിൽ പാസ്റ്റർ ജോസഫിന്റെ മകൻ ജോസഫ് (24) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.

സംഘട്ടനത്തിനിടെ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല് ഉപയോഗിച്ച് ഇളയ സഹോദരൻ ജോഷ്വ, ജോസഫിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. ഇരുവരും ആശുപത്രിയിൽ ആയിരുന്നു. ജ്യേഷ്ഠനും അനുജനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂവെന്നും പൊലീസ് പറയുന്നു. ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം ആദ്യം കയ്യാങ്കളിയിലും പിന്നീട് ആക്രമണത്തിലും കലാശിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആദ്യം അടിമാലി സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം ഇന്നു നടക്കും. മാതാവ്: ലുധിയ. മറ്റു സഹോദരങ്ങൾ: സാമുവൽ, പോൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP