Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അടുത്ത വർഷം മുതൽ രാജ്യമെമ്പാടും 4ജി സേവനം നൽകാൻ പദ്ധതിയിട്ട് ബി.എസ്.എൻ.എൽ; 3ജി സ്‌പെക്ട്രത്തിൽ നിന്നും മാറി 4ജി സ്‌പെക്ട്രം ഉപയോഗിച്ച് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ ബി.എസ്.എൻ.എൽ

അടുത്ത വർഷം മുതൽ രാജ്യമെമ്പാടും 4ജി സേവനം നൽകാൻ പദ്ധതിയിട്ട് ബി.എസ്.എൻ.എൽ; 3ജി സ്‌പെക്ട്രത്തിൽ നിന്നും മാറി 4ജി സ്‌പെക്ട്രം ഉപയോഗിച്ച് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ ബി.എസ്.എൻ.എൽ

സ്വന്തം ലേഖകൻ

തൃശ്ശൂർ: അടുത്ത വർഷം മുതൽ രാജ്യമെമ്പാടും 4ജി സേവനം നൽകാൻ ബി.എസ്.എൻ.എൽ. 2021 ജൂണിനുമുമ്പ് രാജ്യമാകെ 4ജി സേവനം നൽകാനാണ് പദ്ധതി. പുനരുദ്ധാരണ പാക്കേജ് വ്യവസ്ഥകൾ പ്രകാരം 4ജി സ്‌പെക്ട്രം അനുവദിച്ചു. ഏപ്രിൽ ഒന്നുമുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള നടപടികളും ആരംഭിച്ചതായി ബി.എസ്.എൻ.എൽ. ബോർഡ് ഡയറക്ടർ വിവേക് ബൻസാൽ പറഞ്ഞു.

ഇപ്പോൾ ബി.എസ്.എൻ.എൽ. 4ജി സേവനം ചുരുങ്ങിയ സ്ഥലങ്ങളിൽ നൽകുന്നുണ്ട്. എന്നാൽ അത് 3ജി സ്‌പെക്ട്രം ഉപയോഗിച്ചുള്ളതാണ്. ഏതുതരം സ്‌പെക്ട്രം ആണോ ഉപയോഗിക്കുന്നത് അതിനിണങ്ങുന്ന ബി.ടി.എസ്. (ബേസ് ട്രാൻസീവർ സിസ്റ്റം) ടവറുകളിൽ ആവശ്യമാണ്. രാജ്യത്തെ 2ജി, 3ജി ടവറുകളിൽ നോക്കിയ, സെഡ്.ടി.ഇ., വാവേ, മോട്ടറോള കമ്പനികളുടെ ബി.ടി.എസുകളാണുള്ളത്.

ഓരോ മേഖലയ്ക്കും നിശ്ചിതകമ്പനികളുടെ ബി.ടി.എസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ 3ജി മാറ്റി 4ജി കൊടുത്തിരിക്കുന്നത് നോക്കിയയുടെ ഉപകരണം ഉള്ള സ്ഥലങ്ങളിൽ മാത്രമാണ്. അവിടങ്ങളിൽ സോഫ്റ്റ്‌വേർ അപ്ഗ്രഡേഷൻ ചെയ്യുമ്പോൾ 4ജി സ്‌പെക്ട്രം കിട്ടുമ്പോൾ കാര്യം എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു.

4ജി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ് ബി.എസ്.എൻ.എൽ. അതിന്റെ ഫീസ് അടച്ചാൽ മാത്രമേ പൂർണ അനുമതിയോടെ പ്രവർത്തനം തുടങ്ങാനാവു. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിവേക് ബൻസാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP