Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രഹ്ന ഫാത്തിമയെ തള്ളിപ്പറഞ്ഞ് ബിഎസ്എൻഎൽ; ഓഫിസിതര പ്രവർത്തനങ്ങൾ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് വിശദീകരണം; മലയിറങ്ങി ചുംബന സമര നായിക; വീട് അടിച്ചു തകർത്ത് വിശ്വാസികൾ

രഹ്ന ഫാത്തിമയെ തള്ളിപ്പറഞ്ഞ് ബിഎസ്എൻഎൽ; ഓഫിസിതര പ്രവർത്തനങ്ങൾ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് വിശദീകരണം; മലയിറങ്ങി ചുംബന സമര നായിക; വീട് അടിച്ചു തകർത്ത് വിശ്വാസികൾ

എറണാകുളം; ശബരിമല കയറിയ രഹ്ന ഫാത്തിമയുടെ ഓഫിസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ബിഎസ്എൻഎൽ. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയാണ് രഹ്നയെങ്കിലും ഓഫിസിനു പുറത്തുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഓഫിസിനു പുറത്ത് സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവർത്തനങ്ങൾക്ക് രഹ്ന മാത്രമായിരിക്കും ഉത്തരവാദി. ഓഫിസിനു പുറത്ത് ഔദ്യോഗിക പ്രവർത്തന സമയത്തല്ലാതെ അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കോ രേഖാമൂലം നൽകിയ ചുമതലകളിൽ ഉൾപ്പെടാത്ത പ്രവർത്തനങ്ങൾക്കോ ബിഎസ്എൻഎല്ലിന് ഉത്തരവാദിത്തമില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏക എന്ന ചിത്രത്തിൽ നായികയായി ഇവർ അഭിനയിച്ചിട്ടുണ്ട്.ചുംബന സമരത്തിലെ സജീവ പ്രവർത്തകരിൽ ഒരാളായ രഹ്ന സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. വ്രതം ആരംഭിച്ച് രഹ്ന ഫാത്തിമ സമൂഹമാധ്യമമായ ഫെയ്‌സബുക്കിൽ ഇട്ട ചിത്രം വിശ്വാസികളെ ചൊടിപ്പിച്ചിരുന്നു. സ്ത്രീകൾക്കുനേരെ ലൈംഗികാക്രമണങ്ങൾ നടക്കുന്നതിനെതിരെ രഹ്ന ഫാത്തിമ മാറു തുറന്നു പ്രതിഷേധിച്ചു നടത്തിയ സമരം ലോകമാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.

തൃശൂർ പൂരത്തിൽ ആദ്യമായി പെൺപുലികൾ ഇറങ്ങിയത് രഹ്നയുടെ നേതൃത്വത്തിലായിരുന്നു. നടപ്പന്തലിൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് യാത്ര അവസാനിപ്പിക്കാൻ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിർദ്ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്. പിന്നീട് ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് തിരികെ ഇറക്കിയത്.

അതേസമയം രഹ്ന ഫാത്തിമയുടെ വീടിനു നേരെ ആക്രമണമുണ്ടായി. എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിൽ രഹ്ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്. രഹ്ന ശബരിമലയിലേക്കെത്തുന്നു എന്ന് ഭർത്താവ് മനോജ് ശ്രീധർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ആക്രമണം. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP