Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല സന്ദർശിക്കാനെത്തിയ രഹ്‌ന ഫാത്തിമയ്ക്ക് സ്ഥാന ചലനം; ആക്ടിവിസ്റ്റിനെ സ്ഥലമാറ്റിയത് ബിഎസ്എൻഎല്ലിന്റെ പ്രാഥമിക നടപടി; ആഭ്യന്തര അന്വേഷണത്തിന് ശേഷം തുടർ നടപടികൾ പിന്നാലെയെത്തുമെന്ന് വിവരം; മാറ്റിയതുകൊച്ചി ബോട്ട് ജെട്ടി ശാഖയിൽ നിന്ന് രവിപുരം ബ്രാഞ്ചിലേക്ക്; രഹ്നയ്ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് ബിഎസ്എൻഎൽ

ശബരിമല സന്ദർശിക്കാനെത്തിയ രഹ്‌ന ഫാത്തിമയ്ക്ക് സ്ഥാന ചലനം; ആക്ടിവിസ്റ്റിനെ സ്ഥലമാറ്റിയത് ബിഎസ്എൻഎല്ലിന്റെ പ്രാഥമിക നടപടി; ആഭ്യന്തര അന്വേഷണത്തിന് ശേഷം തുടർ നടപടികൾ പിന്നാലെയെത്തുമെന്ന് വിവരം; മാറ്റിയതുകൊച്ചി ബോട്ട് ജെട്ടി ശാഖയിൽ നിന്ന് രവിപുരം ബ്രാഞ്ചിലേക്ക്; രഹ്നയ്ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് ബിഎസ്എൻഎൽ

കൊച്ചി:ശബരിമല സന്ദർശനത്തിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുൻപ് ആക്ടിവിസ്റ്റും മോഡലുമായ രഹ്‌ന ഫാത്തിമയ്‌ക്കെതിരെ നടപടിയുമായി ബിഎസ്എൻഎൽ. എല്ലാ പ്രായത്തിലുമുള്ള സ്ത്രികൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിയേ തുടർന്ന് ശബരിമല ദർശനത്തിനെത്തിയ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹനയെ സ്ഥലംമാറ്റി. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

അതേസമയം പുറത്തുവരുന്ന വിവരം അനുസരിച്ച് രഹനയ്‌ക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് വിവരം. ആഭ്യന്തര അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് ബിഎസ്എൻ എല്ലിന്റെ തീരുമാനം. കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ടെലഫോൺ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ രഹ്നയ്ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന ബിഎസ്എൻഎൽ അറിയിച്ചു. ശബരിമല വിഷയത്തിൽ വിവാദമായ രഹ്നയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ സംബന്ധിച്ച് അന്വേഷിക്കാൻ ബിഎസ്എൻഎൽ സംസ്ഥാന പൊലീസിലെ സൈബർ സെല്ലിന് കത്തുനൽകിയിട്ടുമുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് അനുസരിച്ചാകും രഹ്നയ്ക്കെതിരായ തുടർനടപടികൾ.

താൻ ശബരിമലയിൽ പോയത് വിവാദമുണ്ടാക്കാനല്ല തത്വമസിയെന്ന അദ്വൈത സിദ്ധാന്തത്തിൽ ആകൃഷ്ടയായതുകൊണ്ടാണെന്ന് രഹനാ ഫാത്തിമ പറയുന്നു. എല്ലാം ആചാരാനുഷ്ഠാനങ്ങളോടുകൂടിയാണ് താൻ ശബരിമലയിലേക്ക് പോയത് സുഹൃത്തുക്കളായ ചില മാധ്യമപ്രവർത്തകർ പറഞ്ഞുകൊടുക്കും വരെ തന്നെ ആർക്കും മനസിലായില്ലായുരുന്നുവെന്ന്  രഹ്ന പറയുന്നു.

ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രഹ്നയെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട്  ബിഎസ്എൻഎല്ലിന്റെ ഫേസ്‌ബുക്ക്  പേജിൽ  മലയാളികൾ പൊങ്കാല നടത്തുകയാണ്. കമ്പനിയുടെ ചട്ടങ്ങളോ നിയമങ്ങളോ താൻ തെറ്റിക്കാത്തിടത്തോളം കാലം ഇത്തരം ആക്രോശങ്ങൾ കൊണ്ട് യാതൊരു ഫലവുമില്ലെന്ന് രഹ്ന ഫാത്തിമ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. കമ്പനിയും നിയമവും അനുവദിച്ചാൽ അടുത്ത തവണ ബിഎസ്എൻഎൽ സ്‌പെഷ്യൽ ഡ്യൂട്ടിക്ക് ശബരിമലയിലേക്ക് താൻ പോകുമെന്നും രഹ്ന വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP