Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെട്ടിട നിർമ്മാണം; ഏഴു വരെ സമർപ്പിച്ച അപേക്ഷകളിൽ പഴയ ചട്ടം; തദ്ദേശഭരണ വകുപ്പ് സർക്കുലർ പുറത്തിറക്കി

കെട്ടിട നിർമ്മാണം; ഏഴു വരെ സമർപ്പിച്ച അപേക്ഷകളിൽ പഴയ ചട്ടം; തദ്ദേശഭരണ വകുപ്പ് സർക്കുലർ പുറത്തിറക്കി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പുതുക്കിയ കെട്ടിട നിർമ്മാണ ചട്ടത്തിൽ കൂടുതൽ വ്യക്തത വരുത്തി സർക്കാർ. ഈ മാസം ഏഴു വരെ സമർപ്പിച്ച കെട്ടിടനിർമ്മാണ അപേക്ഷകൾക്കും ന്യൂനതകൾ പരിഹരിച്ചു വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള അപേക്ഷകൾക്കും പഴയ കെട്ടിടനിർമ്മാണ ചട്ടങ്ങളാകും ബാധമാകുക. ഇതു വ്യക്തമാക്കി തദ്ദേശഭരണ വകുപ്പ് സർക്കുലർ പുറത്തിറക്കി.

1999 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണങ്ങളും 2011 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങളും ഭേഗതി ചെയ്ത് ഈ മാസം 8 ന് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു.എന്നാൽ ഏഴിനു മുൻപു സമർപ്പിച്ച പ്ലാനുകൾ റിവൈസ് ചെയ്തു വീണ്ടും സമർപ്പിച്ചവയിൽ വിസ്തീർണം അധികരിക്കുന്നില്ലെങ്കിൽ മാത്രം പഴയ ചട്ടമായിരിക്കും ബാധകമെന്നും അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ വ്യക്തമാക്കി.

കെട്ടിടനിർമ്മാണ അപേക്ഷകൾക്ക് അനുമതി നൽകുന്നതു ഭേദഗതി ചെയ്ത നിയമപ്രകാരമേ പാടുള്ളൂവെന്ന് ഇതിൽ വ്യവസ്ഥ ചെയ്തിരുന്നു. ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിനെ തുടർന്നാണു സർക്കുലർ.സങ്കേതം/ഐബിപിഎംഎസ് സോഫ്റ്റ്‌വെയർ വഴി കെട്ടിടനിർമ്മാണ അപേക്ഷ സ്വീകരിച്ചു കൊണ്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ 7 നു ശേഷം ഇവ വഴി അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്നും സർക്കുലറിൽ നിർദേശിച്ചു. സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കുന്നതു വരെ നേരിട്ട് അപേക്ഷ സ്വീകരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP