Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറം ഐക്കരപ്പടിയിലെ ബസ് അപകടത്തിൽ മരണം അഞ്ചായി; മരിച്ചവരിൽ രണ്ട് കുട്ടികളും; പത്ത് പേരുടെ നില അതീവ ഗുരുതരം; അപകടത്തിൽപ്പെട്ടത് സേലത്ത് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ മട്ടന്നൂർ സ്വദേശികൾ; ടൂറിസ്റ്റ് ബസ് ലോറിയിൽ ഇടിച്ചത് ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

മലപ്പുറം ഐക്കരപ്പടിയിലെ ബസ് അപകടത്തിൽ മരണം അഞ്ചായി; മരിച്ചവരിൽ രണ്ട് കുട്ടികളും; പത്ത് പേരുടെ നില അതീവ ഗുരുതരം; അപകടത്തിൽപ്പെട്ടത് സേലത്ത് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ മട്ടന്നൂർ സ്വദേശികൾ; ടൂറിസ്റ്റ് ബസ് ലോറിയിൽ ഇടിച്ചത് ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

മലപ്പുറം: മലപ്പുറം ഐക്കരപ്പടിയിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ അഞ്ച് പേർ മരിച്ചു. പതിനെട്ടോളം പേർക്കു പരിക്കേറ്റു. ഐക്കരപ്പടിയിൽ പുലർച്ചെ നാലിനായിരുന്നു അപകടം. സേലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കണ്ണൂരിലെ മട്ടനൂരിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. പുലർച്ചെ നാലു മണിക്കായിരുന്നു സംഭവം.

മട്ടന്നൂർ സ്വദേശികളായ രവീന്ദ്രൻ(53), ഓമന(42), ദേവി(67), സൂര്യ(14), അതുൽ(10) ആണ് മരിച്ചത്. 25 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില അതീവ ഗരുതരമാണ്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. ബൈക്കിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. ലോറിയുടെ പിറകിൽ ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ഇടതു ഭാഗം പൂർണ്ണമായും തകർന്നു.

ഇടിയുടെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നാലെ പൊലീസും ഫയർഫോഴ്‌സും എത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പരിക്കേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരണസഖ്യ ഉയരാൻ സാധ്യതയുള്ളതായാണ് വിവരം. ഐക്കരപ്പടിക്കടുത്ത് കൈതക്കുണ്ടിലാണ് അപകടം.

ബസ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ലോറിയുടെ വശത്ത് ബസ് ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരിൽ ചിലർ ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. കണ്ണൂർ മട്ടന്നൂർ തെരൂർ പാലയോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് . പരിക്കേറ്റ 20 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

പൊലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 9497987163, 9497980659

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP