Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൻ ഓടിച്ചിരുന്ന ബസിൽ അച്ഛൻ ഓടിച്ച ജീപ്പ് ഇടിച്ചു; ജീപ്പിലുണ്ടായിരുന്ന യുവാവിന്റെ അമ്മ ഇടിയുടെ ആഘാതത്തിൽ പുറത്തേക്കു തെറിച്ചു വീണു: ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ

മകൻ ഓടിച്ചിരുന്ന ബസിൽ അച്ഛൻ ഓടിച്ച ജീപ്പ് ഇടിച്ചു; ജീപ്പിലുണ്ടായിരുന്ന യുവാവിന്റെ അമ്മ ഇടിയുടെ ആഘാതത്തിൽ പുറത്തേക്കു തെറിച്ചു വീണു: ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: മകൻ ഓടിച്ചിരുന്ന സ്വകാര്യ ബസിൽ അച്ഛൻ ഓടിച്ച ജീപ്പ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ജീപ്പിലുണ്ടായിരുന്ന യുവാവിന്റെ പുറത്തേക്കു തെറിച്ചു വീണു. വീഴ്ചയിൽ ഗുരുതര പരുക്കേറ്റ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽ മറ്റാർക്കും പരുക്കില്ല.

കൈലാസപ്പാറയിലാണ് സംഭവം. മുരിക്കുംതൊട്ടി സ്വദേശി ഓടിച്ചിരുന്ന സ്വകാര്യ ബസിലാണ് ജീപ്പ് ഇടിച്ചത്. കട്ടപ്പനയിൽ നിന്നും മടങ്ങി വരികയായിരുന്നു ജീപ്പ് യാത്രികർ. രാജാക്കാട് നിന്നും നെടുങ്കണ്ടത്തിനു പോകുകയായിരുന്നു ബസ്. സംഭവത്തിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP