Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിനിമം ചാർജ് പത്ത് രൂപയാക്കി ഉയർത്തണം; വിദ്യാർത്ഥികളുടെ കൺസഷനിൽ 50 ശതമാനം വർധന ഏർപ്പെടുത്തണം: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഈ മാസം 16 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

മിനിമം ചാർജ് പത്ത് രൂപയാക്കി ഉയർത്തണം; വിദ്യാർത്ഥികളുടെ കൺസഷനിൽ 50 ശതമാനം വർധന ഏർപ്പെടുത്തണം: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഈ മാസം 16 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

കൊച്ചി: സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് പണിമുടക്കിന് ഒരുങ്ങുന്നു. ഈ മാസം 16 മുതലാണ് സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്കിന് സ്വകാര്യ ബസ് ഉടമകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ 

സംയുക്തസമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

മിനിമം ചാർജ് ഏഴ് രൂപയിൽ നിന്നും പത്ത് രൂപയായി വർദ്ധിപ്പിക്കണം. വിദ്യാർത്ഥികളുടെ ബസ് ചാർജിൽ 50 ശതമാനം വർധന ഏർപ്പെടുത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

ജനുവരി 30ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായ കാര്യങ്ങൾ സർക്കാർ ഇനിയും നടപ്പാക്കാത്തത്തിനെത്തുടർന്നാണ് സമരം. വിദ്യാർത്ഥികളുടേത് ഉൾപ്പടെയുള്ള ബസ് ചാർജ് വർധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടനുസരിച്ചുള്ള വർധനയാണ് ഇവർ ആവശ്യപ്പെടുന്നത്.

സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൺസഷൻ നിരക്ക് അനുവദിക്കാനാവില്ലെന്ന നിലപാടും ബസ് ഉടമകൾ വ്യക്തമാക്കിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP