Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണം പോയ ടൂറിസ്റ്റു ബസ് ഉടമ തന്നെ വീണ്ടെടുത്തു; കൺമുമ്പിലൂടെ കടന്നുപോയ ബസ കരീ വാഹനം കുറുകേയിട്ടു തടഞ്ഞു; മോഷ്ടാക്കളെ പൊലീസിന് കൈമാറി

മോഷണം പോയ ടൂറിസ്റ്റു ബസ് ഉടമ തന്നെ വീണ്ടെടുത്തു; കൺമുമ്പിലൂടെ കടന്നുപോയ ബസ കരീ വാഹനം കുറുകേയിട്ടു തടഞ്ഞു; മോഷ്ടാക്കളെ പൊലീസിന് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മോഷണം പോയ ടൂറിസ്റ്റ് ബസ് ഉടമ തടഞ്ഞിട്ട് മോഷ്ടാക്കളെ പൊലീസിന് കൈമാറി. കൽപ്പറ്റ കൂടലായി കളത്തിൽ അബ്ദുൽ കരീമിന്റെ ഉടമസ്ഥതയിലുള്ള കളത്തിൽ ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസ് ആണ് മോഷ്ടിക്കപ്പെട്ടത്. കൺമുന്നിൽ കൂടി പോയ ബസ് കരീം സഞ്ചരിച്ച വാഹനം കുറുകെ ഇട്ട് തടഞ്ഞാണ് ബസ് വീണ്ടെടുത്തതും മോഷ്ടാക്കളെ പൊലീസിന് കൈമാറിയതും. ഇന്നലെ പുലർച്ചെയാണ് കരീമിന്റെ ബസ് കൽപ്പറ്റയിൽ നിന്നും മോഷണം പോയത്. ബസ് ഡ്രൈവർ രാവിലെ മൂന്ന് മണിക്ക് പോകാനായി ഓട്ടം എടുക്കാൻ പാർക്കിങ് സ്ഥലത്തെത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് അറിയുന്നത്.

ഉടൻ ഡ്രൈവർ ഇക്കാര്യം കരീമിനെ അറിയിച്ചു. ഈ സമയം കരീം വ്യാപാരാവിശ്യത്തിനായി കോട്ടയത്ത് തങ്ങുകയായിരുന്നു. പിക്കപ്വാനിൽ നേന്ത്രക്കായ കയറ്റിക്കൊണ്ടുവരാൻ കോട്ടയത്തേക്കു പോയിരിക്കുകയായിരുന്നു അബ്ദുൽ കരീം. പരിഭ്രാന്തനായ കരീം വേഗം തന്നെ തന്റെ പിക്കപ്പ വാഹനത്തിൽ കൽപ്പറ്റയ്ക്ക് തിരിച്ചു.

യാത്രക്കിടെ ഡ്രൈവറോട് കൽപ്പറ്റ പൊലീസിൽ പരാതി നൽകാനും നിർദ്ദേശിച്ചു. ഡ്രൈവർ ഇതേ തുടർന്ന് പൊലീസിൽ പരാതി നൽകി. കോട്ടയത്ത് നിന്നും കൽപ്പറ്റയിലേക്കുള്ള യാത്രാ മദ്ധ്യേ തൃശൂർ ഒല്ലൂരിൽ വച്ച് കാണാതായ തന്റെ ബസ് എതിരെ വരുന്നു. ഒരു നിമിഷം സ്തംബ്ധനായ കരീം വേഗം തന്നെ മനസാന്നിധ്യം വീണ്ടെടുത്ത് ബസിന് പിന്നാലെ പോയി പിക്കപ്പ് കുറുകെ ഇട്ട് ബസ് തടഞ്ഞു നിർത്തി. എന്നാൽ, ബസിലുണ്ടായിരുന്ന നാലംഗ സംഘം ഡോർ തുറക്കാനോ ഗ്ലാസുകൾ താഴ്‌ത്താനോ തയാറായില്ല. ഇതോടെ ബസുടമ ഒല്ലൂർ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി നാലംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ബസ് സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. വാഹനങ്ങളുടെ വായ്പാ തിരിച്ചടവു മുടക്കിയാൽ പിടിച്ചെടുക്കാൻ ക്വട്ടേഷൻ എടുത്ത സംഘമാണിതെന്നു പൊലീസ് അറിയിച്ചു. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ഫിനാൻസിങ് സ്ഥാപനത്തിൽ നിന്ന് അബ്ദുൽ കരീം വാഹന വായ്പയെടുത്തിരുന്നു. പ്രളയം മൂലം രണ്ടുമാസത്തോളം വിവാഹവിനോദ സഞ്ചാര യാത്രകൾ മുടങ്ങിയതോടെ രണ്ടുമാസത്തെ വായ്പാ തിരിച്ചടവു മുടങ്ങി. ഈ മാസം മുതൽ കുടിശിക തീർത്തു നൽകാമെന്ന് അബ്ദുൽ കരീം ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇവർ ക്വട്ടേഷൻ അംഗങ്ങളെ വിട്ട് ബസ് എടുപ്പിക്കുകയായിരുന്നു.

ഒല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കൽപ്പറ്റ പൊലീസിന് ബസ് കൈമാറി. പിന്നീട് പണമിടപാട് സ്ഥാപനവുമായി സംസാരിച്ച് അടുത്ത മാസം പണം നൽകാമെന്ന ധാരണയിൽ പ്രശ്നം ഒത്തു തീർപ്പാക്കി ബസുമായി കരീം പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP