Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരുഭൂമിയിൽ ദുരിതത്തോട് മല്ലിട്ട് ഷംനാദ്; ഇടനിലക്കാരൻ കനിയുന്നില്ല; സൗദിയിലെ നരകജീവിതത്തിൽ നിന്ന് ഭർത്താവിനെ കരകയറ്റാൻ നീതി പീഠത്തിന്റെ വാതിലുകൾ മുട്ടി ബുഷറയും കുട്ടികളും

മരുഭൂമിയിൽ ദുരിതത്തോട് മല്ലിട്ട് ഷംനാദ്; ഇടനിലക്കാരൻ കനിയുന്നില്ല; സൗദിയിലെ നരകജീവിതത്തിൽ നിന്ന് ഭർത്താവിനെ കരകയറ്റാൻ നീതി പീഠത്തിന്റെ വാതിലുകൾ മുട്ടി ബുഷറയും കുട്ടികളും

തിരുവനന്തപുരം: മലയാളികൾ പൊന്നു വിളയിച്ച മണ്ണാണ് ഗൾഫ്. ശരാശരി മലയാളി ഗൾഫിൽ പോയാൽ രക്ഷപ്പെടാമെന്ന് ചിന്തിക്കുന്നവരാണ്. കടൽ കടന്നെത്തിയാൽ പ്രാരാബ്ദമെല്ലാം മാറും. തിരുവനന്തപുരം കഠിനംകുളത്തിനടുത്തുള്ള മാടൻവിളയിൽ നിന്ന് ഷംനാദ് വിമാനം കയറിയതും ദുരിതമകറ്റാനാണ്. എന്നാൽ ചെന്നു പെട്ടത് ചതിക്കുഴിയിലേക്കും. ഭർത്താവിനെ നാട്ടിൽ മടക്കിയെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ബുഷറ.

കുട്ടിക്കാലത്തെ അനാഥനാണ് ഷംനാദ്. പതിനൊന്ന് വർഷം മുമ്പ് ബുഷറയെ നിക്കാറ് ചെയ്തു. മീൻ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും ജീവിതം മുന്നോട്ട് നീക്കയ ഷംനാദിന്റെ സ്വപ്‌നത്തിൽ ഒരു കൊച്ചു വീടുണ്ടായിരുന്നു. അതിനായി ദുബായിലേക്ക് വിമാനം കയറി. ഹൽപ്പർ വിസയിൽ ദുബായിലെത്തി വഞ്ചിക്കപ്പെട്ട ഷംനാദ് മറ്റ് ജോലികൾ ചെയ്ത് കഴിച്ചു കൂടി. ഇതിനിടെയിൽ രോഗവുമെത്തി. നാട്ടിലേക്ക് മടങ്ങിവന്നു. വീണ്ടും ഓട്ടോറിക്ഷാ ഡ്രൈവറായി.

വിസയ്‌ക്കെടുത്ത കടത്തിനൊപ്പം ചിൽസാ ചെലവുകളും. ജീവിതം കൂടുതൽ ദുരതത്തിലായി. പലിശ കുമിഞ്ഞുകൂടി. ദൂരിതം മൂത്തപ്പോൾ കുവൈറ്റെന്ന സ്വപ്‌ന ഭൂമിയിലേക്ക് സാധ്യത വന്നു. ഹോം ഡ്രൈവറായി പണി. ആങ്ങനെ കുവൈറ്റിലേക്ക്. മാടൻവിള സ്വദേശി നസീർ എന്നയാളാണ് വിസ ശരിയാക്കിയത്. 20,000 രൂപയും ചിലവുമാണ് പറഞ്ഞുറപ്പിച്ചത്. 65,000ത്തോളം രൂപ മുടക്കി അവിടെ എത്തിയപ്പോൾ ഡ്രൈവർ ജോലി ഇല്ല.

പറയുന്ന ജോലിയെല്ലാം ചെയ്യേണ്ട സ്ഥിതി. ഒരുമാസം കഴിഞ്ഞിട്ടും ശമ്പളം കിട്ടാതെ വന്നപ്പോൾ പ്രതിഷേധിച്ചു. സൗദിയിലെ ദമാമിലേക്കുള്ള കടത്തലായിരുന്നു ഫലം. അൽക്കൂർ എന്ന സ്ഥലത്ത് ഒട്ടകത്തെ മേയിക്കൽ. കുടിക്കാൻ വെള്ളം കിട്ടില്ല, വിശപ്പകറ്റാൻ ഭക്ഷണവും ഇല്ല. നിവർത്തിയില്ലാതെ വന്നപ്പോഴാണ് ഷംനാദ്  ഭാര്യയെ വിവരമറിയിച്ചത്. അതിനും മറ്റൊരാളുടെ സഹായം വേണ്ടി വന്നു.

ഡ്രൈവർ ജോലിക്ക്  സൗദിയിലേക്കു പോയ ഷംനാദ്് ഇപ്പോൾ ദമാമിലെ അൽക്കൂർ എന്ന സ്ഥലത്ത്  ഒട്ടകങ്ങളുമായി മല്ലടിക്കുന്നു. ഭീഷണിക്കു വഴങ്ങി ഈന്തപ്പനയിൽ കയറിയതിന്റെ മുറിപ്പാടുകളും ശരീരത്തിലുണ്ട്.  ഭർത്താവിനെ രക്ഷിക്കാൻ  ഭാര്യ ബുഷറ, നാട്ടിൽ മുട്ടാത്ത വാതിലുകളില്ല. രണ്ടു കുഞ്ഞുങ്ങളുമായി ബന്ധുക്കളുടെ കാരുണ്യത്തിലാണ് ഈ യുവതിയുടെ ജീവിതം. ഭർത്താവ് തിരിക നാട്ടിലെത്തണമെങ്കിൽ ഗൾഫിലേക്ക് കയറ്റി വിട്ട ഇടനിലക്കാരന്റെ കാരുണ്യം വേണം.

നസീറിനെ പല തവണ കണ്ടു വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.നോർക്കാ ഓഫീസിൽ പരാതിപ്പെട്ടെങ്കിലും വിസ സ്റ്റാമ്പ് ചെയ്തത് ഹൈദരാബാദിലായതിനാൽ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് അവർ ഒഴിഞ്ഞു. കഠിനംകുളം പൊലീസിൽ പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് ബുഷറയും മക്കളും ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP