Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണം ബമ്പർ നറുക്കെടുപ്പിന് മുന്നേ ലോട്ടറിയടിച്ച് സർക്കാർ; അച്ചടിച്ച 46 ലക്ഷം ലോട്ടറി ടിക്കറ്റുകളിൽ 43 ലക്ഷവും വിറ്റഴിഞ്ഞു; ഖജനാവിലേക്കു ലാഭമായി എത്തിയത് 29 കോടി രൂപ; ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റും കോടിപതിയാകും; അഞ്ചു കോടിയുടെ പൂജാ ബമ്പർ ടിക്കറ്റ് നാളെ പുറത്തിറക്കും

ഓണം ബമ്പർ നറുക്കെടുപ്പിന് മുന്നേ ലോട്ടറിയടിച്ച് സർക്കാർ; അച്ചടിച്ച 46 ലക്ഷം ലോട്ടറി ടിക്കറ്റുകളിൽ 43 ലക്ഷവും വിറ്റഴിഞ്ഞു; ഖജനാവിലേക്കു ലാഭമായി എത്തിയത് 29 കോടി രൂപ; ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റും കോടിപതിയാകും; അഞ്ചു കോടിയുടെ പൂജാ ബമ്പർ ടിക്കറ്റ് നാളെ പുറത്തിറക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കാനിരിക്കെ ലോട്ടറിയടിച്ചത് സംസ്ഥാന സർക്കാരിനാണ്. അച്ചടിച്ച 46 ലക്ഷം ലോട്ടറി ടിക്കറ്റുകളിൽ 43 ലക്ഷവും വിറ്റഴിഞ്ഞതോടെ ഖജനാവിലേക്കു ലാഭമായി എത്തിയത് 29 കോടി രൂപയാണ്.

300 രൂപ വിലയുള്ള ബമ്പർ ടിക്കറ്റിന്റെ വിൽപന ജൂലൈ 21 നാണ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്കു രണ്ടിനാണു നറുക്കെടുപ്പ്. മൂന്നരയോടെ സമ്മാനാർഹമായ നമ്പറുകൾ പ്രഖ്യാപിക്കും. രണ്ടാം സമ്മാനം 5 കോടിയും മൂന്നാം സമ്മാനം 2 കോടിയും നാലാം സമ്മാനം ഒരു കോടിയുമാണ്. സമാശ്വാസ സമ്മാനമായി 9 പേർക്ക് 5 ലക്ഷം രൂപയും ലഭിക്കും. കഴിഞ്ഞ തവണ 10 കോടിയായിരുന്നു ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. പ്രളയം കാരണം നറുക്കെടുപ്പു നീട്ടിവച്ചെങ്കിലും 43 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിൽക്കാനായി.

ബാക്കി മൂന്നു ലക്ഷം ടിക്കറ്റുകൾ കൂടി ഇന്നും നാളെയുമായി വിറ്റുതീരുമെന്നാണു ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റും കോടിപതിയാകും. കമ്മിഷൻ (10%) ഇനത്തിൽ 1.20 കോടി രൂപയാണ് ഏജന്റിനു ലഭിക്കുക.ഓണം ബമ്പർ ടിക്കറ്റ് വിൽപന വഴി ഇക്കുറി 138 കോടി രൂപ സർക്കാരിനു ലഭിച്ചെങ്കിലും ഇതിൽ 21% മാത്രമാണു ലാഭം. 42% തുക സമ്മാനങ്ങൾ നൽകാനും 32% ഏജൻസി കമ്മിഷനായും 5% അച്ചടിക്കും ചെലവാകും. 9292 കോടിയാണു സർക്കാരിന് ലോട്ടറിയിൽ നിന്നുള്ള വാർഷിക വിറ്റുവരവ്. നാളെ 12 കോടി ഒന്നാം സമ്മാനമടിക്കുന്ന ഭാഗ്യവാന് 7.56 കോടി രൂപയാണു കയ്യിൽ കിട്ടുക.12 കോടിയിൽ 10% ഏജൻസി കമ്മിഷനായും ബാക്കി തുകയുടെ 30% ആദായ നികുതിയായും കുറയ്ക്കും.

നറുക്കെടുപ്പു നീട്ടിവയ്ക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു ലോട്ടറി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. 5 കോടിയുടെ പൂജാ ബമ്പർ ടിക്കറ്റ് നാളെ ലോട്ടറി വകുപ്പ് പുറത്തിറക്കും. കഴിഞ്ഞ തവണ 4 കോടി ഒന്നാം സമ്മാനവും ടിക്കറ്റ് വില 150 രൂപയുമായിരുന്നെങ്കിൽ ഇക്കുറി ടിക്കറ്റ് വില 200 രൂപയാക്കി ഉയർത്തി.

ഭാഗ്യദേവത കടാക്ഷിക്കുന്ന ഒന്നാം സമ്മാന വിജയിക്ക് ലഭിക്കുക 7 കോടി 56 ലക്ഷം രൂപയാണ്. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജൻസി കമ്മിഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മിഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാർഹനു ലഭിക്കുക എന്നാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നു വ്യക്തമാക്കുന്നത്.

ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മിഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാർഹനു ലഭിക്കുന്നത്. അതേസമയം 2018 -19 സാമ്പത്തിക വർഷത്തിലെ ബജറ്റ് കണക്കുകളിൽ 5 കോടിക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് 37 ശതമാനം സർചാർജ് ഈടാക്കണം എന്നാണ് വ്യവസ്ഥ ചെയ്യുന്നത്. അത് കൂടി കണക്കിലെടുത്താൽ സമ്മാനത്തുക ഇനിയും കുറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP