Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്തെ 30 തദ്ദേശ സ്ഥാപന വാർഡുകളിൽ അടുത്ത മാസം ഉപതിരഞ്ഞെടുപ്പ്; 12 ജില്ലകളിലെ വാർഡുകളിൽ മാതൃകാ പെരുമാറ്റ ചട്ടം

സംസ്ഥാനത്തെ 30 തദ്ദേശ സ്ഥാപന വാർഡുകളിൽ അടുത്ത മാസം ഉപതിരഞ്ഞെടുപ്പ്; 12 ജില്ലകളിലെ വാർഡുകളിൽ മാതൃകാ പെരുമാറ്റ ചട്ടം

തിരുവനന്തപുരം: കേരളത്തിൽ 12 ജില്ലകളിലായി ഒഴിവുള്ള 30 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 14-ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 15ന് വോട്ടെണ്ണൽ നടക്കും.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതോടൊപ്പം കൊല്ലം ജില്ലയിൽ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലും എറണാകുളം കോർപ്പറേഷനിലെ ഒരു വാർഡിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാത്യുക പെരുമാറ്റചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 21-ന് പുറപ്പെടുവിക്കും. 28 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 29-ന് ആണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 31 ആണ്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പോളിങ് സമയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP