Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത് പാർട്ടി ദേശീയ നേതൃത്വം; തീരുമാനം മാത്യു ടി തോമസും അംഗീകരിച്ചതാണ്; ഇപ്പോഴുള്ള പരാതി എന്തുകൊണ്ടാണെന്ന് അറിയില്ല; പുതിയ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സി കെ നാണു എംഎൽഎ

കെ കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത് പാർട്ടി ദേശീയ നേതൃത്വം; തീരുമാനം മാത്യു ടി തോമസും അംഗീകരിച്ചതാണ്; ഇപ്പോഴുള്ള പരാതി എന്തുകൊണ്ടാണെന്ന് അറിയില്ല; പുതിയ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സി കെ നാണു എംഎൽഎ

കോഴിക്കോട്: മാത്യു.ടി തോമസിനെ മാറ്റി കെ. കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാൻ പാർട്ടിയുടെ ദേശീയ നേതൃത്വമാണ് തീരുമാനിച്ചതെന്ന് ജെ.ഡി.എസ്. നേതാവ് സി.കെ നാണു എംഎ‍ൽഎ. ഈ തീരുമാനം മന്ത്രി മാത്യു ടി തോമസും അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ പരാതി പറയുന്നത് എന്തുകൊണ്ടാണെന്ന അറിയില്ലെന്നും നാണു വ്യക്തമാക്കി.

നേരത്തെ മാത്യു.ടി തോമസിനെ മന്ത്രിയാക്കാൻ ദേശീയ നേതൃത്വമാണ് തീരുമാനമെടുത്തത്. കെ.കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കണമെന്നായിരുന്നു അന്ന് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഞങ്ങൾ അംഗീകരിക്കുകയായിരുന്നുവെന്നും സി.കെ നാണു പറഞ്ഞു.

കെ.കൃഷ്ണൻ കുട്ടി എത്രയോ കാലമായി എംഎ‍ൽഎയാകുന്നു. ഇതുവരെ മന്ത്രി സ്ഥാനം ലഭിച്ചിട്ടില്ല. അദ്ദേഹം മന്ത്രിയാകുന്നതിന് മാത്യു.ടി തോമസിന് പരാതിയുണ്ടാകുമെന്ന് കരുതുന്നില്ല എന്നും സി.കെ നാണു കൂട്ടിച്ചേർത്തു. മാത്യു.ടി തോമസ് പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന്റെ പരാതി ചായയിൽ പഞ്ചസാര കുറഞ്ഞു എന്നതുപോലുള്ള ഒന്നുമാത്രമാണ്. അത് ഗൗരവമായി കാണേണ്ടതില്ലെന്നും സി.കെ നാണു പറഞ്ഞു.

മാത്യു.ടി തോമസിനെ മാറ്റി കെ. കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ദേശീയാധ്യക്ഷൻ ദേവഗൗഡയുടെ കത്ത് ജെ.ഡി.എസ് കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള രീതി മനസ്സിന് മുറിവേൽപിച്ചെന്ന് മന്ത്രി മാത്യു ടി. തോമസ് നേരത്തെ പറഞ്ഞിരുന്നു. രാജിയിലേക്ക് നയിച്ച നടപടികൾ ഇടതുപക്ഷ രീതിക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP