Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.എൻ.മോഹനൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

സി.എൻ.മോഹനൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗവും ജിസിഡിഎ ചെയർമാനുമായ സി.എൻ മോഹനനെ തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് ചേർന്ന ജില്ലാകമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണിത്.

വിദ്യാർത്ഥി, യുവജന രംഗങ്ങളിലൂടെയാണ് സി എൻ മോഹനൻ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതൽ 2000 വരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി. '92-93ൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡൽഹി സെന്ററിലും പ്രവർത്തിച്ചു. 2000-2005ൽ സിപിഐ എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പതിനൊന്നുവർഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. 2016 ഡിസംബർ മുതൽ ജിസിഡിഎ ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽനിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവർത്തിച്ചു. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്. വടവുകോട് ഫാർമേഴ്‌സ് ബാങ്ക് ജീവനക്കാരി കെ എസ് വനജയാണ് ഭാര്യ. ചാന്ദ്‌നി സി, വന്ദന എന്നിവർ മക്കൾ. പുത്തൻകുരിശ് ലക്ഷ്മിനാരായണ ഭവനിലാണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP