Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളുടെ ജാതിക്കണക്ക് പരിശോധിച്ചപ്പോൾ കണക്കു പിഴച്ചു; വിശദീകരിച്ചത് ജാതിക്കോളം ഒഴിച്ചിട്ട വിദ്യാർത്ഥികളുടെ എണ്ണമെന്ന് പറഞ്ഞ് സി രവീന്ദ്രനാഥ്; വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

കുട്ടികളുടെ ജാതിക്കണക്ക് പരിശോധിച്ചപ്പോൾ കണക്കു പിഴച്ചു; വിശദീകരിച്ചത് ജാതിക്കോളം ഒഴിച്ചിട്ട വിദ്യാർത്ഥികളുടെ എണ്ണമെന്ന് പറഞ്ഞ് സി രവീന്ദ്രനാഥ്; വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: ജാതിക്കോളം ഒഴിച്ചിട്ട വിദ്യാർത്ഥികളുടെ എണ്ണമാണ് നിയമസഭയിൽ നൽകിയതെന്ന് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സോഫ്റ്റ്‌വെയറിലുള്ള വിദ്യാർത്ഥികളുടെ കണക്കാണ് താൻ സഭയിൽ അവതരിപ്പിച്ചത്. ജാതിക്കോളം ഒഴിച്ചിട്ടതിൽ ജാതി രേഖപ്പെടുത്തിയിട്ടില്ലെന്ന് അതിന് അർഥമില്ലെന്നും അദേഹം പറഞ്ഞു. കണക്കിൽ പിഴവുണ്ടെങ്കിൽ അത് തിരുത്തുമെന്നും ഇക്കാര്യ പരിശോധിക്കാൻ ഡിപിഐമാരോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. കുട്ടികളിലെ ജാതിമത കണക്കുകളിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നീക്കം. നിയമസഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.സി ജോസഫാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.

മതവും, ജാതിയും രേഖപ്പെടുത്താതെ ഒന്നേകാർ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ സ്‌കൂളുകളിൽ പ്രവേശനം നേടിയതെന്നാണ് സർക്കാർ നിയമസഭയിൽ അറിയിച്ചത്. 9,209 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് 1,24,147 വിദ്യാർത്ഥികൾ ഇത്തരത്തിൽ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആണ് നിയമസഭയിൽ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. എന്നാൽ ഇതിനു പിന്നാലെ മന്ത്രി അവതരിപ്പിച്ച റിപ്പോർട്ട് തെറ്റാണെന്ന് വാദം ഉയർന്നിരുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നേകാൽ ലക്ഷം കുട്ടികൾ ജാതി, മതം എന്നീ കോളങ്ങൾ പൂരിപ്പിക്കാതെയാണു പ്രവേശനം നേടിയതെന്ന വിദ്യാഭ്യാസവകുപ്പിന്റെ കണക്കിൽ പിശകില്ലെന്നു വിശദീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്റ്റ്‌വെയറിലും പിഴവില്ല. സ്‌കൂളുകളിൽ പ്രവേശനം നൽകുന്നത് സമ്പൂർണ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്. ഹെഡ്‌മാസ്റ്റർ ചുമതലപ്പെടുത്തുന്ന ആരെങ്കിലുമായിരിക്കും വിദ്യാർത്ഥികളുടെ വിവരങ്ങൾ കംപ്യൂട്ടറിൽ അപ്ലോഡ് ചെയ്യുന്നത്.

വിദ്യാർത്ഥികളെ ചേർക്കുമ്പോൾ മതം, ജാതി എന്നിവ നിർബന്ധമായും പൂരിപ്പിക്കേണ്ടതില്ല. കംപ്യൂട്ടറിൽ വിവരങ്ങൾ ചേർക്കുമ്പോൾ നിർബന്ധമായി ഉൾപ്പെടുത്തേണ്ടാത്ത കാര്യങ്ങൾ വിട്ടു കളയുന്നത് സ്‌കൂൾ അധികൃതരുടെ പതിവാണ്. കംപ്യൂട്ടറിൽ നിന്നാണ് സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് അറിയുന്നത്.

ഇതനുസരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളിൽ മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികൾ 1.25 ലക്ഷം പേരാണ്. അതു കൊണ്ട് അവർക്കു ജാതിയും മതവും ഇല്ലെന്ന് അർഥമില്ല. അവർ രേഖപ്പെടുത്താത്തതാകാം. അല്ലെങ്കിൽ മാതാപിതാക്കൾ രേഖപ്പെടുത്തിയിട്ടും സ്‌കൂൾ അധികൃതർ അപ്ലോഡ് ചെയ്യാത്തതാകാം. സ്‌കൂൾ അധികൃതർക്ക് അബദ്ധം പറ്റിയതാണോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP