Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ തനിമ നിലനിർത്താൻ എൻ.സി.സി കേഡറ്റുകൾക്കാകണം; ജീവിതത്തിന്റെ ഓരോ മേഖലയിലും രാജ്യത്തിന്റെ പൊതുവായതും പ്രാദേശികമായതുമായ തനിമകൾ കാത്തുസൂക്ഷിക്കാനാകണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ തനിമ നിലനിർത്താൻ എൻ.സി.സി കേഡറ്റുകൾക്കാകണം; ജീവിതത്തിന്റെ ഓരോ മേഖലയിലും രാജ്യത്തിന്റെ പൊതുവായതും പ്രാദേശികമായതുമായ തനിമകൾ കാത്തുസൂക്ഷിക്കാനാകണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: രാജ്യത്തിന്റെ യഥാർഥ മതനിരപേക്ഷ, ജനാധിപത്യതനിമ നിലനിർത്താൻ എൻ.സി.സി കേഡറ്റുകൾക്കാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഓരോ മേഖലയിലും രാജ്യത്തിന്റെ പൊതുവായതും പ്രാദേശികമായതുമായ തനിമകൾ കാത്തുസൂക്ഷിക്കാനാകണം. ഡൽഹിയിൽ റിപ്പബ്ളിക് ദിന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങിയെത്തിയ എൻ.സി.സി കേഡറ്റുകൾക്ക് റിപ്പബ്ളിക് ദിന ബാനർ സമ്മാനിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി.

നഷ്ടപ്പെടുന്ന മാനവികത, പാരിസ്ഥിക സന്തുലിതാവസ്ഥ തുടങ്ങിയവയൊക്കെ തിരിച്ചുപിടിക്കാൻതക്ക മാറ്റങ്ങൾ കൂടി നമ്മുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കോട്ടയം ഗ്രൂപ്പ് കമാൻഡർ പി.കെ. സുനിൽകുമാർ മന്ത്രിയിൽ നിന്ന് മികച്ച പ്രകടനം നടത്തിയ ഗ്രൂപ്പിനുള്ള ബാനർ ഏറ്റുവാങ്ങി. എറണാകുളം ഗ്രൂപ്പാണ് റണ്ണർ അപ്പായത്. റിപ്പബ്ളിക് ദിന ക്യാമ്പിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം നടത്തിയ കേഡറ്റുകളെ ചടങ്ങിൽ ആദരിച്ചു.

ന്യൂഡൽഹിയിൽ 17 എൻ.സി.സി ഡയറക്ടറേറ്റുകൾ തമ്മിൽ നടന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് 111 കേഡറ്റുകളാണ് പങ്കെടുത്തത്. 2017 ഡിസംബർ 30 മുതൽ 2018 ജനുവരി 30 വരെ നടന്ന ദേശീയതല മത്സരത്തിൽ കേരള എൻ.സി.സി അഞ്ചാം സ്ഥാനം നേടിയിരുന്നു.

സംസ്ഥാനത്തുനിന്ന് പോയവരിൽ 29 കേഡറ്റുകൾക്ക് രാജ്പഥ് മാർച്ച്, ഗാർഡ് ഓണർ, പ്രധാനമന്ത്രിയുടെ റാലി എന്നിവയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. ചടങ്ങിൽ എൻ.സി.സി കേരള-ലക്ഷദ്വീപ് അഡീ. ഡയറക്ടർ ജനറൽ മേജർ ജനറൽ അനൂപ് കുമാർ അധ്യ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP