Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാധ്യമ പ്രവർത്തകരെ മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത സംഭവം; ഓച്ചിറയിൽ കർണാടക ആർടിസി ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ദേശീയ പാതയിൽ വൻ ഗതാഗതകുരുക്കും

മാധ്യമ പ്രവർത്തകരെ മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത സംഭവം; ഓച്ചിറയിൽ കർണാടക ആർടിസി ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ദേശീയ പാതയിൽ വൻ ഗതാഗതകുരുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മാധ്യമ പ്രവർത്തകരെ മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഓച്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർണാടക ആർ.ടി.സിയുടെ വാഹനം തടഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സ്‌കാനിയ ബസാണ് തടഞ്ഞത്. മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു വാഹനം തടഞ്ഞത്.

രാത്രി 9 മണിയോടെയായിരുന്നു പ്രതിഷേധം. ഓച്ചിറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേയിലായിരുന്നു വാഹനം തടഞ്ഞത്. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ ബസ് തടഞ്ഞു. യൂത്ത് കോൺഗ്രസിന്റെ കൊടി ബസിന് മുന്നിൽ കുത്തി വച്ച് റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. ഇതോടെ ദേശീയ പാതയിൽ വൻ ഗതാഗത കുരുക്കനുഭവപ്പെട്ടു. 15 മിനുട്ടോളം ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് റോഡിൽ നിന്നും നീക്കിയത്. ശേഷം ബസ് ഓച്ചിറയിൽ നിന്നും കടത്തി വിട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP