Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭിന്നശേഷിക്കാരുടെ കേസുകൾ അതിവേഗം തീർപ്പാക്കാൻ എല്ലാ ജില്ലയിലും പ്രത്യേക കോടതികൾ; പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമനത്തിനുള്ള വരുമാന പരിധി കൂട്ടി; കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ താൽകാലികക്കാർക്ക് സ്ഥിര നിയമനവും; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

ഭിന്നശേഷിക്കാരുടെ കേസുകൾ അതിവേഗം തീർപ്പാക്കാൻ എല്ലാ ജില്ലയിലും പ്രത്യേക കോടതികൾ; പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമനത്തിനുള്ള വരുമാന പരിധി കൂട്ടി; കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ താൽകാലികക്കാർക്ക് സ്ഥിര നിയമനവും; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമനം സംബന്ധിച്ച് അപേക്ഷിക്കുന്നതിനുള്ള വാർഷിക വരുമാനപരിധി ആറു ലക്ഷം രൂപയിൽ നിന്ന് എട്ടു ലക്ഷം രൂപയായി വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം 
തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനു കീഴിൽ 2005 ജൂൺ മുതൽ വിവിധ തസ്തകികളിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 13 പേരുടെ സേവനം 01-06-2006 മുതൽ പ്രാബല്യത്തോടെ ക്രമപ്പെടുത്താൻ തീരുമാനിച്ചു.

ഭിന്നശേഷിക്കാരായ വ്യക്തികൾക്കെതിരെയുള്ള അക്രമങ്ങൾ ഉൾപ്പെട്ട കേസുകൾ അതിവേഗം വിചാരണ ചെയ്യുന്നതിന് എല്ലാ ജില്ലയിലും ഓരോ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ പ്രത്യേക കോടതികളായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുക്കാൻ തീരുമാനിച്ചു.

കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിൽ ഭാവിയിൽ ഒഴിവുവരുന്ന രണ്ട് ഓഫീസ് അറ്റൻഡന്റ് തസ്തികകൾ നിർത്തലാക്കി നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തലത്തിൽ ഒരു ലോ ഓഫീസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിൽ ക്ലിനിക്കൽ മൈക്രോബയോളജിയിൽ ഒരു ജൂനിയർ കൺസൾട്ടന്റിന്റെ സ്ഥിരം തസ്തിക സൃഷിക്കാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP