Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഇന്ധന നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് പിണറായി സർക്കാർ; നികുതി അഞ്ച് ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി പത്തു വർഷത്തേക്ക് കുറയ്ക്കാൻ മന്ത്രി സഭാ തീരുമാനം

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഇന്ധന നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് പിണറായി സർക്കാർ; നികുതി അഞ്ച് ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി പത്തു വർഷത്തേക്ക് കുറയ്ക്കാൻ മന്ത്രി സഭാ തീരുമാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐ.ടി.ഐകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്താൻ ലക്ഷ്യമിട്ട സ്‌കിൽ സ്‌ട്രെങ്തനിങ് ഫോർ ഇൻഡസ്ട്രീയൽ വാല്യൂ എൻഹാൻസ്‌മെന്റ് എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന് സ്റ്റേറ്റ് പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് പുനഃസംഘടിപ്പിക്കാൻ മന്ത്രി സഭ തീരുമാനിച്ചു.

ഇതിന് നിലവിലുള്ള അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് എന്നീ തസ്തികകൾക്ക് തുടർച്ചാനുമതി നൽകാനും ടെക്‌നിക്കൽ ഡോമൈൻ എക്‌സ്‌പേർട്ട് - ട്രെയിനിങ് മോണിറ്ററിങ് ആൻഡ് ഇവാല്യൂവേഷൻ (1), അക്കൗണ്ടന്റ് (1) എന്നീ തസ്തികകൾ സൃഷ്ടിച്ച് പദ്ധതി കാലയളവിലേക്ക് കരാർ നിയമനം നടത്താനും തീരുമാനിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഏവിയേഷൻ ടർബയിൽ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് 01-04-2020 പ്രാബല്യത്തിൽ അഞ്ച് ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി പത്തു വർഷത്തേക്ക് കുറയ്ക്കാൻ തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP