Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർഷിക വായ്പകൾക്ക് മെയ്‌ 31വരെ മൊറൊട്ടോറിയം; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ രാജഗോപാലൻ നായർ നയിക്കും; 15പുതിയ ഭാഗ്യക്കുറി സബ്‌സെന്ററുകളും: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

കാർഷിക വായ്പകൾക്ക് മെയ്‌ 31വരെ മൊറൊട്ടോറിയം; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ രാജഗോപാലൻ നായർ നയിക്കും; 15പുതിയ ഭാഗ്യക്കുറി സബ്‌സെന്ററുകളും: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കർഷകർ സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് മേലുള്ള ജപ്തി നടപടികൾക്ക്2017 മെയ് 31 വരെ മോറൊട്ടോറിയം പ്രഖ്യാപിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. രൂക്ഷമായ കാർഷിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു. അഡ്വ. എം.രാജഗോപാലൻ നായർ ചെയർപേഴ്‌സണും,ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥ് എന്നിവർ അംഗങ്ങളുമായിരിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു കീഴിൽ 15പുതിയ ഭാഗ്യക്കുറി സബ്‌സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇവിടെ 15അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരുടേയും 15 ജൂനിയർ സൂപ്രണ്ടുമാരുടേയും 45 ക്ലാർക്കുമാരുടേയും 15ഓഫീസ് അറ്റൻഡന്റുമാരുടേയും 15 സെക്യൂരിറ്റി ഗാർഡുമാരുടേയും തസ്തികകൾ സൃഷ്ടിക്കും.

ഇതിനു പുറമെ മുൻപ് അനുവദിച്ചിരുന്ന മൂന്നു താലൂക്ക് ലോട്ടറി ഓഫീസുകളിൽ 15 പുതിയ തസ്തികകളും സൃഷ്ടിച്ചു. അസിസ്റ്റന്റ് മൂന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ, മൂന്ന് ജൂനിയർ സൂപ്രണ്ട്,ആറ് ക്ലാർക്ക്, മൂന്ന് ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ

  • വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ 24 അധിക തസ്തികകൾ സൃഷ്ടിച്ചു. ഒരു അഡ്‌മിനിസ്‌റ്റ്രേറ്റീവ് അസിസ്റ്റന്റ്, ഒരു സീനിയർ സൂപ്രണ്ട്, രണ്ട് ജൂനിയർ സൂപ്രണ്ടുമാർ, 20 ക്ലാർക്കുമാർ എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്.
  • പത്തനംതിട്ട ജില്ലയിൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ഈപ്പൻ എ.സി. യെ നിയമിച്ചു.
  • ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ വർഷാശനം മൂന്നിരട്ടിയായി വർദ്ധിപ്പിക്കുവാനും ഓരോ അഞ്ചുവർഷം കൂടുമ്പോഴും പുതുക്കിയ വർഷാശനത്തിൽ 25% വർദ്ധനവ് വരുത്തുവാനും തീരുമാനിച്ചു.
  • ഇസിഎച്ച്എസ് പോളിക്ലിനിക് നിർമ്മിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ 0.1013 ഹെക്റ്റർ ഭൂമി 30 വർഷത്തേയ്ക്ക് കേന്ദ്ര പ്രതിരോധ വകുപ്പിന് പാട്ടത്തിന് കൈമാറുവാൻ തീരുമാനിച്ചു.
  • കേരള അഗ്രോ മെഷിനറി കോർപ്പറേഷനിലെ വർക്‌മെൻ കാറ്റഗറിയിലുള്ള ജീവനക്കാരുടെ ദീർഘകാല കരാർ 01.07.2012 മുതൽ നാലുവർഷത്തേക്ക് കൂടി അംഗീകരിച്ചു. 01.07 2012 മുതലുള്ള അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിക്കും.
  • ഐ.ഐ.റ്റി. പാലക്കാട് സ്ഥാപിക്കുന്നതിനായി പാലക്കാട് താലൂക്ക് പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ 70.02 ഏക്കർ ഭൂമി സൗജന്യമായി കൈമാറും.
  • മട്ടാഞ്ചേരിയിൽ ബി.ഒ.റ്റി. പാലത്തിന്റെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ഗാമൺ ഇന്ത്യ കമ്പനിക്ക് നഷ്ടപരിഹാര തുകയായി 16.23 കോടി രൂപ പൂർണ്ണവും അന്തിമവുമായ തീർപ്പായി നൽകുവാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP