Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻഡോസൾഫാൻ ദുരിത മേഖലയ്ക്കായി മോറട്ടോറിയം; ഹൈക്കോടതി സീനിയർ പ്ലീഡർമാരേയും നിയമിച്ചു; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

എൻഡോസൾഫാൻ ദുരിത മേഖലയ്ക്കായി മോറട്ടോറിയം; ഹൈക്കോടതി സീനിയർ പ്ലീഡർമാരേയും നിയമിച്ചു; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സയ്ക്ക് എടുത്തിട്ടുള്ള ബാങ്ക് വായ്പകൾക്ക് മൂന്നുമാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡരുടെ നിയമനത്തിനും അംഗീകാരം നൽകി.

ക്യാബിനറ്റ് തീരുമാനങ്ങൾ

1. എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സയ്ക്ക് എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികൾക്ക് ഉത്തരവ് തീയതി മുതൽ മൂന്നുമാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കാൻ തീരുമാനിച്ചു. റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉൾപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾക്ക് ഇത് ബാധകമാണ്.

2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് വേണ്ടി ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് 2-വിന്റെ 25 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഈ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകി.

3. കൊച്ചി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

4. തിരുവിതാംകൂർ-കൊച്ചി ദേവസ്വംബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്നുപേരുടെ പാനൽ ഗവർണർക്ക് ശുപാർശ ചെയ്തു. റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജുമാരായ എം രാജേന്ദ്രൻനായർ, ഡി പ്രേമചന്ദ്രൻ, പി മുരളീധരൻ എന്നിവരുടെ പേരുകളാണ് ശുപാർശ ചെയ്തത്.

5. ശബരിമല മണ്ഡല-മകരവിളക്ക് പ്രമാണിച്ച് തീർത്ഥാടനവുമായി നേരിട്ട് ബന്ധപ്പെടുന്ന ശബരിമലയിലേക്കുള്ള 17 റോഡുകളടക്കം 26 റോഡുകളുടെ അറ്റകുറ്റപണികൾക്കായി 8943.54 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതിയും പ്രത്യേകാനുമതിയും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി നിർദേശിച്ചിട്ടുള്ള റോഡുകളും ഇക്കൂട്ടത്തിൽപ്പെടും.

6. പത്തനംതിട്ട റാന്നിയിൽ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള 74.90 ആർ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ പുനർനിക്ഷിപ്തമാക്കി. ഇവിടെ ഗവൺമെന്റ് ഐടിഐ സ്ഥാപിക്കുന്നതിന് നിലവിലെ ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വ്യവസായ പരിശീലന വകുപ്പിന് ഉപയോഗാനുമതി മാത്രം നൽകാനും തീരുമാനിച്ചു.

7. കോട്ടയം ജില്ലയിലെ മീനച്ചലിൽ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള 1.82 ഏക്കർ ഭൂമി റവന്യു വകുപ്പിൽ നിക്ഷ്പിതമാക്കി. ഇവിടെ ആധുനിക ഡ്രൈവർ ടെസ്റ്റിങ് യാഡ് നിർമ്മിക്കുന്നതിന് നിലവിലെ ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി മോട്ടോർ വാഹന വകുപ്പിന് ഉപയോഗാനുമതി മാത്രം നൽകാനും തീരുമാനിച്ചു.

8. കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റി വാങ്ങാനുദ്ദേശിക്കുന്ന 184.28 ആർ ഭൂമിയുടെ ആധാര രജിസ്‌ട്രേഷനുള്ള മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഉൾപ്പെടെ 13,34,359 രൂപ (പതിമൂന്നു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി അമ്പത്തി ഒമ്പത് രൂപ മാത്രം) ഒഴിവാക്കി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ധനസഹായം

1. അപകടത്തെത്തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ മാവേലിക്കര കണ്ണമംഗലം വടക്ക് അശ്വതി വീട്ടിൽ ലേഖ. എം. നമ്പൂതിരിയുടെ ചികിത്സാ ചെലവിലേക്ക് മൂന്ന് ലക്ഷം രൂപാ അനുവദിച്ചു. പട്ടാമ്പി സ്വദേശി ഷാഫിക്ക് കിഡ്‌നി ദാനം ചെയ്ത വ്യക്തിയാണ് ലേഖ എം നമ്പൂതിരി.

2. എറണാകുളം നോർത്ത് പറവൂർ നന്ത്യാട്ടുകുന്നം ചിറയ്ക്കൽ വീട്ടിൽ സന്തോഷിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

3. അക്യൂട്ട് മൈലോമിഡ് ലൂക്കേമിയ ബാധിച്ച് മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് മലപ്പട്ടം കാര്യാടത്ത് അഞ്ജു ഗംഗാധരന്റെ ചികിത്സാ ചെലവിലേക്ക് മൂന്ന് ലക്ഷം രൂപാ അനുവദിച്ചു.

4. ആലപ്പുഴ മണ്ണഞ്ചേരി ചേന്നനാട്ട് വെളി വീട്ടിൽ കലേഷിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
5. കോഴിക്കോട് വടകര വൈക്കിലാശ്ശേരി പടിഞ്ഞാറെ കോമപ്പൻ കണ്ടിയിൽ ശശിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

6. ആലപ്പുഴ ചേർത്തല നമ്പിശ്ശേരി വീട്ടിൽ അജയന്റെ മകൾ ആദ്യയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

7. എറണാകുളം പിറവം മയിലാടി മലയിൽ സന്തോഷിന്റെ ഭാര്യ രമ്യയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

8. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ അമ്പലപ്പുഴ വടക്ക് പുതുവൽ വീട്ടിൽ ഷിബുവിന്റെ മകൻ സായി കൃഷ്ണയുടെ ചികിത്സാ ചെലവിലേക്കായി ഒരു ലക്ഷം രൂപാ അനുവദിച്ചു.

9. വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊളത്തറ എടോടിപ്പറമ്പ് വാരാടൻ ഹൗസിൽ നൂജ നഷ്‌റ (അഞ്ചര വയസ്സ്) യുടെ കുടുംബത്തിന്്് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

10. വഞ്ചിമറിഞ്ഞ് മരിച്ച തൃശ്ശൂർ അഴീക്കോട് പുത്തൻപള്ളി അഞ്ചരശ്ശേരി പത്മനാഭൻ, അഴീക്കോട് പുത്തൻപള്ളി ബീച്ച് പണ്ടാലപ്പറമ്പിൽ ജലീൽ എന്നിവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപാ വീതം അനുവദിച്ചു.

11. ആലപ്പുഴ ചേർത്തല പെരുമ്പളം കെയ്കാട്ട് രാജേഷിന്റെ മക്കളായ സൂര്യൻ (6), സൂരജ് (4) എന്നിവർ കുളത്തിൽ വീണ് മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ അനുവദിച്ചു.

12. പ്രമുഖ കലാകാരനും സിനിമ-നാടക-ഹാസ്യ നടനായിരുന്ന അന്തരിച്ച വെള്ളൂർ പി. രാഘവന്റെ കുടുംബത്തിന് ഭവന നിർമ്മാണത്തിന് സഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചു.

13. വാഹനാപകടത്തിൽ മരിച്ച മലപ്പുറം ഇരിമ്പിളിയം ചുഴലിപ്പുറത്ത് ഹൗസിൽ മുഹമ്മദ് നംഷാദ്, വളാഞ്ചേരി കരിയങ്ങാട്ട് കാവിൽ ഹൗസിൽ കെ.കെ. റൻഷീദ്, വളാഞ്ചേരി മുളയ്ക്കൽ ഹൗസിൽ എം. മുഹമ്മദ് ഫാസിൽ എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു.

14. ബൈക്കിൽ യാത്ര ചെയ്യവെ പള്ളുരുത്തി സ്റ്റേറ്റ് ഹൈവേയിൽ വച്ച് മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ എറണാകുളം പള്ളുരുത്തി കരീത്തറ വീട്ടിൽ മിഥുന്റെ ചികിത്സാ ചെലവിലേക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

15. മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ ആലപ്പുഴ ഓമനപ്പുഴ പുത്തൻപറമ്പിൽ ആന്റണിയുടെ കുടുബത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു.

സീനിയർ ഗവൺമെന്റ് പ്ലീഡർമാരെ നിയമിച്ചു

കേരള ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർമാരായി ചുവടെ പറയുന്നവരെ നിയമിച്ചു:
കെ.ആർ. ദീപ, വി. മനു, എം.എ. ആസിഫ്, വി. തേക് ചന്ദ്, സി.എം. നാസർ, എസ്.യു. നാസർ, ബിജോയ് ചന്ദ്രൻ, കെ.ബി. രാമാനന്ദ്, എസ്. ഗോപിനാഥൻ, ഡി. ചന്ദ്രസേനൻ, എ.ജെ. വർഗ്ഗീസ്, സി.കെ. സുരേഷ്, മൊഹമ്മദ് റഫീഖ്, കെ. അമ്മിണിക്കുട്ടി രഘുരാജ്, ടി.കെ. അനന്തകൃഷ്ണൻ, രേഖ സി. നായർ, അലക്‌സ് എം. തോംബ്ര, എം.എസ്. ബ്രീസ്, എൻ.കെ. തങ്കച്ചൻ, മേരി ബീന ജോസഫ്, സി.എസ്. ഷീജ, സുരിൻ ജോർജ് ഐപ്, റനിൽ ആന്റോ കണ്ടംകുളത്തി, പി.എം. മനോജ്, എം. ഐ. ജോൺസൻ, ബി. ജയസൂര്യ, സുമൻ ചക്രവർത്തി, അംജദ് അലി, ബി. വിനോദ്, സൈജി ജേക്കബ് പാലാട്ടി, മാത്യു ജോർജ് വടക്കേൽ, എം.കെ. പുഷ്പലത, പോൾ വർഗ്ഗീസ് എം., കെ.വി. മനോജ് കുമാർ, സി.കെ. ഗോവിന്ദൻ, സാബു എം.ആർ., സന്തോഷ് പീറ്റർ, എം വി അനന്തൻ, ടി. രാജശേഖരൻ നായർ, അരവിന്ദകുമാർ ബാബു, സി.എൻ. പ്രഭാകരൻ, സി.എസ്. ഹൃദിക്ക്, സി.പി. പ്രദീപ്, കെ.ബി. ഉദയകുമാർ, മരുളീധരൻ ബി.ആർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP