Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

35 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെടുന്ന നിലയിൽ സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി; എൻഡോസൽഫാൻ ദുരിതബാധിതർക്ക് 108 വീടുകൾ നിർമ്മിച്ചുകൊടുക്കാൻ 15 ഏക്കർ; മലിനീകരണ നിയന്ത്രണ ബോർഡിൽ 150 തസ്തികകൾ സൃഷ്ടിക്കും; മന്ത്രിസഭ തീരുമാനം ഇങ്ങനെ

35 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെടുന്ന നിലയിൽ സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി; എൻഡോസൽഫാൻ ദുരിതബാധിതർക്ക് 108 വീടുകൾ നിർമ്മിച്ചുകൊടുക്കാൻ 15 ഏക്കർ; മലിനീകരണ നിയന്ത്രണ ബോർഡിൽ 150 തസ്തികകൾ സൃഷ്ടിക്കും; മന്ത്രിസഭ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെടുന്ന നിലയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി ഡിപിഐ വഴി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാസർകോഡ് ജില്ലയിലെ എന്മകജെ,പരപ്പ,പുല്ലൂർ വില്ലേജുകളിലെ ഭൂരഹിതരായ എൻഡോസൽഫാൻ ദുരിതബാധിതർക്ക് 108 വീടുകൾ നിർമ്മിച്ചുകൊടുക്കാൻ 15 ഏക്കർ റവന്യൂ ഭൂമിയുടെ ഉപയോഗാനുമതി സത്യസായി ഓർഫനേജ് ട്രസ്റ്റിന് നൽകാനും യോഗം തീരുമാനിച്ചു.

മന്ത്രിസഭായോഗം ഇന്ന് കൈക്കൊണ്ട മറ്റ് പ്രധാന തീരുമാനങ്ങൾ:

1) പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെടുന്ന നിലയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി ഡി.പി.ഐ. വഴി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

2) കാസർഗോഡ് ജില്ലയിലെ എന്മകജെ, പരപ്പ, പുല്ലൂർ വില്ലേജുകളിലെ ഭൂരഹിതരായ എൻഡോസൽഫാൻ ദുരിതബാധിതർക്ക് 108 വീടുകൾ നിർമ്മിച്ചുകൊടുക്കാൻ 15 ഏക്കർ റവന്യൂ ഭൂമിയുടെ ഉപയോഗാനുമതി സത്യസായി ഓർഫനേജ് ട്രസ്റ്റിന് നൽകാൻ തീരുമാനിച്ചു.

3) സംസ്ഥാന ലൈബ്രറി കൗൺസിലിൽ അംഗത്വമുള്ള ഗ്രന്ഥശാലകൾക്ക് കമ്പ്യൂട്ടർ, എൽ.സി.ഡി. പ്രൊജക്ടർ, വൈ-ഫൈ, മൈക്ക്‌സെറ്റ് എന്നിവ വാങ്ങുന്നതിന് എംഎ‍ൽഎ. ഫണ്ടിൽനിന്നും തുക വിനിയോഗിക്കാൻ അനുമതി നൽകും.

4) മലിനീകരണ നിയന്ത്രണ ബോർഡിൽ 150 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

5) വാണിജ്യനികുതി വകുപ്പിൽ നാല് ഡെപ്യൂട്ടി കമ്മീഷണർ, 12 അസിസ്റ്റന്റ് കമ്മീഷണർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

6) ഹൈക്കോടതിയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ/കുടുംബ പെൻഷൻ ആനുകൂല്യങ്ങൾ 01-07-2014 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്‌കരിക്കും.

7) പാർട്-റ്റൈം കണ്ടിജന്റ് പെൻഷൻകാരുടെ ദുർബലതാ പെൻഷൻ 01-07-2014 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്‌കരിക്കും.

8) മുൻനിയമസഭാംഗവും മുൻ എംപി.യുമായിരുന്ന പി. വിശ്വംഭരന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP