Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരും പാർട്ടി സമ്മേളനത്തിന്റെ തിരക്കിൽ; മന്ത്രി സഭായോഗത്തിൽ ആകെ എത്തിയത് വെറും ഏഴ് പേർ; സിപിഐയുടെ മന്ത്രിമാരാരും യോഗത്തിന് എത്തിയില്ല; മന്ത്രിസഭ യോഗം മാറ്റിവെച്ച് പിണറായി

എല്ലാവരും പാർട്ടി സമ്മേളനത്തിന്റെ തിരക്കിൽ; മന്ത്രി സഭായോഗത്തിൽ ആകെ എത്തിയത് വെറും ഏഴ് പേർ; സിപിഐയുടെ മന്ത്രിമാരാരും യോഗത്തിന് എത്തിയില്ല; മന്ത്രിസഭ യോഗം മാറ്റിവെച്ച് പിണറായി

തിരുവനന്തപുരം: എല്ലാവരും പാർട്ടി സമ്മേളനത്തിന്റെ തിരക്കിലായതോടെ മന്ത്രിസഭ യോഗവും അവതാളത്തിലായിരിക്കുകയാണ്. ഇന്ന് നിശ്ചയിച്ച മന്ത്രിസഭ യോഗത്തിന് ആകെ എത്തിയത് ഏഴുപേർ മാത്രമാണ്.

19 മന്ത്രിമാരുള്ള സംസ്ഥാനത്താണ് ഏഴുപേർ മാത്രമെത്തിയത്. ഇതിൽ തന്നെ സിപിഐയുടെ മന്ത്രിമാരാരും യോഗത്തിന് എത്തിച്ചേർന്നില്ല. ഇതോടെയാണ് മന്ത്രിസഭ യോഗം മാറ്റിവെച്ചത്. ആറ് സിപിഎം മന്ത്രിമാരും ഒരു ഘടകക്ഷി മന്ത്രിയും ആണ് യോഗത്തിന് എത്തിച്ചേർന്നത്.

പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് മന്ത്രിസഭ യോഗത്തിൽ ഇവർക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് സൂചന.മന്ത്രിമാർ എത്താതിരുന്നതിനെ തുടർന്ന് യോഗം മാറ്റിവച്ചതോടെ വിവിധ ഓർഡിനസുകളുടെ കാലാവധി നീട്ടാൻ ശുപാർശ നൽകാനായില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP