Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഗ്നിശമന സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തി; മുക്കത്തെ കെഎംസിടി മെഡിക്കൽ കോളെജ് അടച്ചുപൂട്ടണമെന്ന് കളക്ടർ പ്രശാന്ത്

അഗ്നിശമന സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തി; മുക്കത്തെ കെഎംസിടി മെഡിക്കൽ കോളെജ് അടച്ചുപൂട്ടണമെന്ന് കളക്ടർ പ്രശാന്ത്

കോഴിക്കോട്: അഗ്നിശമന സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതിൽ മുക്കത്തെ കെഎംസിടി മെഡിക്കൽ കോളെജ് അടച്ചുപൂട്ടാൻ ഉത്തരവ്. ജില്ലാ കളക്ടർ എൻ പ്രശാന്താണ് കെഎംസിടി കോളെജ് അടച്ചിടാൻ ഉത്തരവിട്ടത്. ഒരു വർഷമായി കോളെജിന് നോട്ടീസുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ അഗ്നിശമനാ സംവിധാനങ്ങൾ കോളെജ് അധികൃതർ ഒരുക്കിയിരുന്നില്ല.

മുക്കം നഗരസഭയ്ക്കും തലശേരി ഡിവൈഎസ്‌പിക്കുമാണ് കളക്ടർ പ്രശാന്ത് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരുമായി മൂന്നു കോളെജുകൾ കരാർ ഒപ്പുവെക്കാൻ തയ്യാറായിരുന്നില്ല. അതിലൊരു കോളെജാണ് മുക്കത്തെ കെഎംസിടി. ഇവിടെ മെഡിക്കൽ പ്രവേശന പരീക്ഷാ കമ്മീഷണർ സ്പോട്ട് അഡ്‌മിഷൻ നടത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP