Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ വൈറസ് ബാധ; കാലിക്കറ്റ് സർവകലാശാലാ സേവനങ്ങൾക്ക് നേരിട്ടുവരാതെ ഫോണിൽ ബന്ധപ്പെടാൻ കൂടുതൽ സൗകര്യം; പ്രവേശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി

നിപ വൈറസ് ബാധ; കാലിക്കറ്റ് സർവകലാശാലാ സേവനങ്ങൾക്ക് നേരിട്ടുവരാതെ ഫോണിൽ ബന്ധപ്പെടാൻ കൂടുതൽ സൗകര്യം; പ്രവേശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിപ വൈറസ്ബാധയുടെ പശ്ചാലത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ കാലിക്കറ്റ് സർവകലാശാലയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. നേരിട്ടുവരാതെ വിവരങ്ങൾ കൃത്യമായി അറിയുന്നതിന് വിദ്യാർത്ഥികൾക്ക് ഫോൺ സംവിധാനം വിപുലപ്പെടുത്തി. വളരെ അടിയന്തിര സാഹചര്യങ്ങൾ ഉള്ളവർക്ക് മാത്രമെ സർവകലാശാലയിൽ നേരിട്ട് സന്ദർശനം അനുവദിക്കൂ.

എല്ലാവരുടെയും സുരക്ഷ ലക്ഷ്യമാക്കിയുള്ള നടപടിയുമായി പരമാവധി സഹകരിക്കണമെന്ന് വൈസ്ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ അഭ്യർത്ഥിച്ചു. നിപ ബാധയുടെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രോ-വൈസ് ചാൻസലർ ഡോ.പി.മോഹൻ, രജിസ്ട്രാർ ഡോ.ടി.എ.അബ്ദുൽ മജീദ്, പരീക്ഷാ കൺട്രോളർ ഡോ. വി.വി. ജോർജ്ജുകുട്ടി, ഫിനാൻസ് ഓഫീസർ കെ.കെ.സുരേഷ് തുടങ്ങിയവരും പങ്കെടുത്തു. സർവകലാശാലാ
പാർക്കും താൽക്കാലികമായി അടച്ചു.

വിദ്യാർത്ഥികൾക്ക് വിവിധ സേവനങ്ങൾക്കായി ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ: 04942407 എന്ന് ഡയൽ ചെയ്തതിന് ശേഷം അതത് വിഭാഗങ്ങളിലെ മൂന്നക്ക നമ്പർ കൂടി ഡയൽ ചെയ്യണം.
ബി.എ വിഭാഗം-0494 2407223, 225,
ബി.എസ്.സി-214, 291,
ബി.കോം-210, 211,
ബി.ടെക്-234, 467,
പി.ജി-492, 493,
ഇ.പി.ആർ (ബി.ടെക്ഒഴികെയുള്ള പ്രൊഫഷണൽ കോഴ്സുകൾ)-477, 568, 216,
ഇ.ഡി.ഇ (വിദൂരവിദ്യാഭ്യാസം- പരീക്ഷാ വിഭാഗം) 448, 191,
എക്സാം തപാൽ-222,
എക്സാം എൻക്വയറി-227,
ഡിജിറ്റൽ വിങ്-315, 204, 485,
ചലാൻ കൗണ്ടർ-233,
മൈഗ്രേഷൻ ആൻഡ് ഇക്വലൻസി- 330,
അഡ്‌മിഷൻ വിഭാഗം (ഡി.ഒ.എ)-016, 017, റിസർച്ച്ഡയറക്ടറേറ്റ് -497, വിദൂരവിദ്യാഭ്യാസം-357, 452,
വിദൂരവിദ്യാഭ്യാസം എൻക്വയറി-356, ഫിനാൻസ്-114,
ചലാൻ ഇ-പെയ്മെന്റ്-173,
സി.ഡി.സി-138,
ഡി.പി.ഇ-501,
സി.പി.ഇ-547,
യൂണിവേഴ്സിറ്റി ലൈബ്രറി-287, 290, എഞ്ചിനീയറിങ് വിഭാഗം-306, 307, 308.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP