Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി നിയമനം; കാവിവത്കരണത്തിന് കുട പിടിക്കുന്ന ഗവർണ്ണറുടെ നിലപാട് പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി നിയമനം; കാവിവത്കരണത്തിന് കുട പിടിക്കുന്ന ഗവർണ്ണറുടെ നിലപാട് പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി സി നിയമനം വൈകിപ്പിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപി - ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം പറഞ്ഞു. സെർച്ച് കമ്മിറ്റിയുടെ പാനൽ സമർപ്പിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും നിയമനം നടത്താതെ സംഘ്പരിവാറിന്റെ രാഷ്ട്രീയം നടപ്പിലാക്കാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്.

തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. എ ജയപ്രകാശിനെ വി. സി യാക്കാനാണ് ഗവർണ്ണർ താൽപര്യപ്പെടുന്നത്. സി എ എ വിഷയത്തിലടക്കം സംഘ്പരിവാർ ദാസ്യം പരസ്യമായി പ്രകടിപ്പിച്ച വ്യക്തിയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജെ എൻ യു വി. സി ജഗദീഷ് കുമാറിനെ കൂട്ട് പിടിച്ചു കൊണ്ട് ബിജെപി സർക്കാറിന്റെ കാവിവത്കരണ അജണ്ടകൾ നടപ്പിലാക്കാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്.

ജഗദീഷ് കുമാറിന്റെ സംഘ്പരിവാർ ദാസ്യവും നിരവധി തവണ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്. സംഘ്പരിവാറിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വി സി നിയമനത്തിലെ പതിവു നടപടിക്രമങ്ങൾ അട്ടിമറിക്കുന്ന ഗവർണ്ണറുടെ നീക്കങ്ങൾ ചെറുക്കാൻ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശക്തമായ ജനാധിപത്യ പ്രതിരോധങ്ങൾ ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP