Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഎസ്‌സി വിദ്യാർത്ഥിക്ക് ലഭിച്ചത് എംബിബിഎസ് സർട്ടിഫിക്കറ്റ്! കാലിക്കറ്റ് സർവകലാശാലയിൽ സർട്ടിഫിക്കറ്റ് വിതരണത്തിൽ വൻ പിഴവ്

ബിഎസ്‌സി വിദ്യാർത്ഥിക്ക് ലഭിച്ചത് എംബിബിഎസ് സർട്ടിഫിക്കറ്റ്! കാലിക്കറ്റ് സർവകലാശാലയിൽ സർട്ടിഫിക്കറ്റ് വിതരണത്തിൽ വൻ പിഴവ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സർട്ടിഫിക്കറ്റ് വിതണത്തിൽ വൻ പിഴവ്. പഠാക്കാത്ത കോഴ്‌സിനും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചതാണ് പിഴവിന്റെ വ്യക്തമായ തെളിവായി വന്നത്. ബിഎസ്.സി പഠിച്ച വിദ്യാർത്ഥിക്ക് സർവ്വകലാശാല നൽകിയത് എം.ബി.ബിഎസ് സർട്ടിഫിക്കറ്റാണ്. വൈസ് ചാൻസലർ ഒപ്പിട്ട് നൽകിയ സർട്ടിഫിക്കറ്റുകളിലാണ് ഗുരുതരമായ ഈ വീഴ്ച സംഭവിച്ചിരിക്കുന്നത്. ബിഎസ്.സി നഴ്‌സിങ്ങ് പൂർത്തിയാക്കിയ മരിയ കുരുവിള എന്ന വിദ്യാർത്ഥി പഠിച്ചത് ബിഎസ്ഇ ആണെങ്കിലും ജനുവരി ഒന്നിന് സർവകലാശാല നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റ് എം.ബി.ബി.എസിന്റേതാണ്.

മൊത്തം സർട്ടിഫിക്കറ്റ് വിതരണത്തിലും ക്രമക്കേട് സംഭവിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ മുഹമ്മദ് അഷറഫ് പഠിച്ചത് ബിബിഎ. കിട്ടിയത് ബികോം സർട്ടിഫിക്കറ്റ്. ഇങ്ങിനെ പഠിച്ച കോഴ്‌സുകൾക്കല്ല മിക്ക വിദ്യാർത്ഥികൾക്കും സർവകലാശാല സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് തയ്യാറാക്കുമ്പോൾ സൂഷ്മ പരിശോധനയ്ക്കുള്ള അവസരം ഇല്ലാത്തതാണ് ഗുരുതരമായ പിഴവുകൾക്ക് കാരണം എന്നാണ് ആരോപണം.

സെക്ഷനിൽ നിന്ന് അയക്കുന്ന സർട്ടിഫിക്കറ്റുകൾ വൈസ്ചാൻസലർ ഒപ്പിട്ടതിന് ശേഷം വീണ്ടും സെക്ഷനിലേക്ക് തിരിച്ച് അയച്ച് സൂഷ്മ പരിശോധനയ്ക്ക് ശേഷം മാത്രം ലഭ്യമാക്കുന്ന രീതിയായിരുന്നു നേരത്തെ ഉണ്ടായിയിരുന്നത്.എന്നാൽ ഇപ്പോൾ വൈസ്ചാൻസലർ ഏർപ്പെടുത്തിയ പരിഷ്‌കരണം അനുസരിച്ച് സെക്ഷനിൽ ഒരിക്കൽ പോലും അസൽ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ അവസരമില്ല.വിസി ഒപ്പിട്ട സർട്ടിഫിക്കറ്റ് നേരിട്ട് വിദ്യാർത്ഥികൾക്ക് തപാലിലയക്കാനാണ് പുതിയ ഉത്തരവ്. തെറ്റായ സർട്ടിഫിക്കറ്റ് ലഭിച്ച് തുടർപഠനം പ്രതിസന്ധിയിലായ നിരവധി വിദ്യാർത്ഥികളാണ് ഇപ്പോൾ പരാതിയുമായി സർവ്വകലാശാലയെ സമീപിച്ചിരിക്കുന്നത്.

അതേസമയം അഞ്ചുലക്ഷം സർട്ടിഫിക്കറ്റ് അച്ചടിച്ചപ്പോൾ അഞ്ചുപരാതികൾ മാത്രമാണ് ലഭിച്ചതെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.എം. അബ്ദുൾ സലാം പറഞ്ഞു. സോഫ്റ്റ്്വെയർ തകരാറാണ് പിഴവിന് കാരണം. അന്വേഷിച്ച് നടപടിയെടുക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP