Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലിഫോർണിയയെ വിഴുങ്ങിയ കാട്ടു തീയിൽ മരണം 71 ആയി; ആയിരത്തിലെറെ പേരെ കാണാതായതായും റിപ്പോർട്ട്; ദിവസങ്ങളായി നാശം വിതച്ച് കൊണ്ടിരിക്കുന്ന കാട്ടുതീയിൽ കത്തിനശിച്ചത് വീടുകളുൾപ്പെടെ 12,000ത്തോളം കെട്ടിടങ്ങൾ

കാലിഫോർണിയയെ വിഴുങ്ങിയ കാട്ടു തീയിൽ മരണം 71 ആയി; ആയിരത്തിലെറെ പേരെ കാണാതായതായും റിപ്പോർട്ട്; ദിവസങ്ങളായി നാശം വിതച്ച് കൊണ്ടിരിക്കുന്ന കാട്ടുതീയിൽ കത്തിനശിച്ചത് വീടുകളുൾപ്പെടെ 12,000ത്തോളം കെട്ടിടങ്ങൾ

കാലിഫോർണിയ: കാലിഫോർണിയയിൽ നാശം വിതച്ച കാട്ടുതീയിൽ മരണം 71 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ആയിരത്തിലേറെപ്പേരെ കാണാനില്ലെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. വീടുകളുൾപ്പെടെ 12,000ത്തോളം കെട്ടിടങ്ങൾ പൂർണമായും കത്തിനശിച്ചു. ദുരന്തത്തിൽ അഭയാർഥികളായവരെ വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തകർ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കാണാതായവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന സൂചനയാണ് നൽകുന്നത്. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തിൽ പാരഡൈസ് നഗരത്തിൽ അവശേഷിച്ചത് കരിയും ചാരവും മാത്രമാണ്. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കർ വിസ്തൃതിയിൽ തീ കത്തിപ്പടർന്നതായും അധികൃതർ അറിയിച്ചു.

തീപിടിത്തത്തെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങൾ ഏറെക്കുറെ തകർന്ന നിലയിലാണുള്ളത്. മൊബൈൽ നെറ്റ്‌വർക്ക് കവറേജ് കുറഞ്ഞ സാഹചര്യത്തിൽ ദുരിത ബാധിതരുമായി ബന്ധപ്പെടാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമായി ബാധിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP