Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാനിൽനിന്നു കൊണ്ടുവന്ന ഒട്ടകത്തെ കശാപ്പ് ചെയ്തത് മാംസം വിൽക്കാൻ; പരാതിയെ തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തത് പൊലീസ്; രണ്ടാമതുകൊണ്ട് വന്ന ഒട്ടകത്തെ തിരിച്ച് കൊണ്ട് പോയത് വിൽപന വിവാദമായതോടെ

രാജസ്ഥാനിൽനിന്നു കൊണ്ടുവന്ന ഒട്ടകത്തെ കശാപ്പ് ചെയ്തത് മാംസം വിൽക്കാൻ; പരാതിയെ തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തത് പൊലീസ്; രണ്ടാമതുകൊണ്ട് വന്ന ഒട്ടകത്തെ തിരിച്ച് കൊണ്ട് പോയത് വിൽപന വിവാദമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

കരുവാരകുണ്ട്: രാജസ്ഥാനിൽനിന്നു കൊണ്ടുവന്ന ഒട്ടകത്തെ കശാപ്പ് ചെയ്ത് മാംസം വിൽപന നടത്തിയെന്ന പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തരിശ് പെരുമ്പിലാൻ ഷൗക്കത്തലി പെരിന്തൽമണ്ണ മേലേതിൽ ഹമീദ് എന്നിവരെയാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒട്ടകത്തിന്റെ ഇറച്ചി വിൽപന വിവാദമായതോടെ രണ്ടാമതുകൊണ്ടുവന്ന ഒട്ടകത്തെ തിരിച്ചുകൊണ്ടുപോയി. പാലക്കാട്ടുള്ള ഏജന്റുമാരാണ് ഒട്ടകത്തെ നാട്ടിലെത്തിക്കാൻ സഹായിച്ചത്. രാജസ്ഥാനിൽനിന്ന് മറ്റു സംസ്ഥാനത്തേക്ക് ഒട്ടകത്തെ കടത്തുന്നതിന് നിരോധനമുള്ളതായാണ് പറയുന്നത്. എന്നാൽ ഇത് ലംഘിച്ചാണ് ഇവർ ഒട്ടകത്തെ കൊണ്ട് വന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP