Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടയാവകാശ പ്രഖ്യാപന ജാഥയുമായി ഹൈറേഞ്ച് സംരക്ഷണസമിതി; സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ കർഷകന്റെ അഭിമാനമുയർത്തി പിടിക്കുമെന്ന് ഫാ. തോമസ് പീലിയാനിക്കൽ

പട്ടയാവകാശ പ്രഖ്യാപന ജാഥയുമായി ഹൈറേഞ്ച് സംരക്ഷണസമിതി; സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ കർഷകന്റെ അഭിമാനമുയർത്തി പിടിക്കുമെന്ന് ഫാ. തോമസ് പീലിയാനിക്കൽ

ചെറുതോണി : ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺനവീനർ ഡോ. ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ നയിക്കുന്ന പട്ടയാവകാശ പ്രഖ്യാപന ജാഥയ്ക്ക് കുളമാവിൽ തുടക്കമായി. ഇന്നലെ ഉച്ചയ്ക്ക് 2 ന് കുട്ടനാട് വികസന സമിതി ചെയർമാൻ ഫാ. തോമസ് പീലിയാനിക്കൽ ഉദ്ഘാടനം ചെയ്തു.

സാമൂഹിക മുന്നേറ്റത്തിനും കർഷക പുരോഗതിക്കുമായി ഒരുമിച്ച് നിൽക്കുന്ന ഇടുക്കിയിലെ കൃഷിക്കാരുടെ കൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഫാ. തോമസ് പീലിയാനിക്കൽ പറഞ്ഞു. ജാതിക്കും മതത്തിനും രാഷട്രീയത്തിനും മറ്റെല്ലാ പരിഗണനകൾക്കുമപ്പുറത്ത് കൃഷിയെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങൾക്കും ഒരു മനസോടെ ഒന്നായി നിൽക്കാൻ കഴിയുന്നത് ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തകാലത്ത് കേരളത്തിൽ ഉയർന്നുവന്ന ഏറ്റവും വലിയ മതേതര കൂട്ടായ്മയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ കർഷകന്റെ അഭിമാനമുയർത്തി പിടിക്കുന്ന ഈ സംഘടനയുടെ പ്രവർത്തനം തികച്ചും അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ മുഴുവൻ കൃഷിക്കാർക്കും സമയബന്ധിതമായി ഉപാധിരഹിത പട്ടയം നൽകണമെന്നാവശ്യപ്പെട്ടാണ് ഹൈറേഞ്ച് സംരക്ഷണ സമിതി പട്ടയാവകാശ പ്രഖ്യാപന ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.

കർഷക വിരുദ്ധമായ ഒരു പദ്ധതികളും ഇടുക്കിയിൽ ഇനി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും പരിസ്ഥിതി നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് ജനങ്ങളുടെ അവകാശം കവർന്നെടുക്കുന്ന വനം വകുപ്പിന്റെ ദുഷ് ചെയ്തികൾക്കെതിരെയുള്ള പോരാട്ടം ആരംഭിച്ചുകഴിഞ്ഞുവെന്നും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു.

ഇ.എസ്.എ.യുടെ പരിധിയിൽ നിന്ന് തോട്ടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും സമ്പൂർണ്ണമായി ഒഴിവാക്കുക, കാർഷിക പാക്കേജിന്റെ കാലാവധി നീട്ടുക, ഉടുമ്പൻചോല കൺസർവേഷൻ പദ്ധതി നടപ്പിലാക്കുക, വന്യജീവി കേന്ദ്രങ്ങളുടെയും ടൈഗർ റിസർവിന്റെയും 10 കിലോമീറ്റർ ചുറ്റളവ് ബഫർസോൺ ആയി പ്രഖ്യാപിക്കുന്ന കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി പിൻവലിക്കുക, കരിനിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിച്ച് കൃഷിക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സർക്കാർ സമീപനം തിരുത്തുക, റീ സർവ്വേ നടപടികൾ ഉടൻ പൂർത്തിയാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രചരണ ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP