Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ഉദ്യോഗസ്ഥർ മത സംഘടനകളിൽ അംഗത്വം എടുക്കുന്നത് വിലക്കുന്ന വിജ്ഞാപനം ഇറങ്ങി; ഇപ്പോൾ അംഗത്വം ഉള്ളവർ രാജിവെക്കണം; ട്രസ്റ്റുകളിൽ പ്രവർത്തിക്കുന്നതിനും നിയന്ത്രണം

സർക്കാർ ഉദ്യോഗസ്ഥർ മത സംഘടനകളിൽ അംഗത്വം എടുക്കുന്നത് വിലക്കുന്ന വിജ്ഞാപനം ഇറങ്ങി; ഇപ്പോൾ അംഗത്വം ഉള്ളവർ രാജിവെക്കണം; ട്രസ്റ്റുകളിൽ പ്രവർത്തിക്കുന്നതിനും നിയന്ത്രണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ മത-സാമുദായിക സംഘടനകളിൽ പ്രവർത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. പുതിയ ഉത്തരവനുസരിച്ച് ജീവനക്കാർക്ക് മത-സാമുദായിക സംഘടനകളിൽ അംഗമാകാൻ പാടില്ല. നിലവിൽ അംഗത്വമുള്ളവർ അതു രാജിവെക്കുകയും വേണം.

അതേസമയം ട്രസ്റ്റുകൾ, ജീവകാരുണ്യ സംഘടനകൾ എന്നിവയിൽ പ്രവർത്തിക്കുന്നതിന് വിലക്ക് ബാധകമല്ല. എന്നാൽ, സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ, ഇവയിലെയും അംഗത്വവും ഭാരവാഹിത്വവും രാജിവെക്കേണ്ടിവരുമെന്നും ഉത്തരലിൽ പറയുന്നു. 1960-ലെ സർക്കാർ പെരുമാറ്റച്ചട്ടത്തിന്റെ നാൽപതാം വകുപ്പിലാണ് സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഉപവകുപ്പ് 61, 67, 71 പ്രകാരം രാഷ്ട്രീയ പാർട്ടിയിൽ അംഗമാകാനോ പ്രവർത്തിക്കാനോ പാടില്ല.

ജനങ്ങൾക്ക് സേവനം നൽകുന്നതിൽ ഒരുതരത്തിലുള്ള പക്ഷാഭേദവും കാണിക്കരുതെന്ന ഉദ്ദേശത്തിലാണ് രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്. ഇപ്പോഴത് മത-സാമുദായിക സംഘടനകളിലേക്ക് കൂടി വ്യാപിക്കുന്നതോടെ, ഉദ്യോഗസ്ഥരുടെ മേൽ മറ്റൊരു വിലക്കുകൂടി നടപ്പിലാവുകയാണ്. മത-ജാതി സംഘടനകളിൽ പ്രവർത്തിക്കുന്നതും അതിന്റെ പ്രചാരണം നടത്തുന്നതും നിയമം മൂലം വിലക്കിയിരിക്കുകയാണ് ഇപ്പോൾ.

സാമ്പത്തിക സമാഹരണത്തിനായി ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതായും നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ജാതി, മത സംഘടനകളുടെ ഭാരവാഹികളാവുന്നത് നിഷ്പക്ഷ പ്രവർത്തനത്തിന് തടസമാവുന്നുവെന്നുമുള്ള പരാതികളെ തുടർന്നാണ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഈ ഭേദഗതി നിർദ്ദേശം നേരത്തേ രണ്ടു തവണ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയക്കുകയായിരുന്നു. ജാതി, മത സംഘടനകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് മരിവിപ്പിച്ച ഫയലിന് കഴിഞ്ഞ മാസമാണ് വീണ്ടും ജീവൻ വച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP