Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴ കാരണം ട്രെയിൻ സർവീസുകൾ മുടങ്ങുന്നത് തുടർച്ചയായ മൂന്നാം ദിവസം; യാത്രാ ക്ലേശം പരിഹരിക്കാൻ തിരുവനന്തുപരത്ത് നിന്നും മംഗലാപുരത്ത് നിന്നും പ്രത്യേക തീവണ്ടികൾ; റദ്ദാക്കിയതും സർവീസുകൾ നടത്തുന്നതുമായ ട്രെയിനുകൾ ഇവയാണ്

മഴ കാരണം ട്രെയിൻ സർവീസുകൾ മുടങ്ങുന്നത് തുടർച്ചയായ മൂന്നാം ദിവസം; യാത്രാ ക്ലേശം പരിഹരിക്കാൻ തിരുവനന്തുപരത്ത് നിന്നും മംഗലാപുരത്ത് നിന്നും പ്രത്യേക തീവണ്ടികൾ; റദ്ദാക്കിയതും സർവീസുകൾ നടത്തുന്നതുമായ ട്രെയിനുകൾ ഇവയാണ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കാരണം പല ട്രെയിനുകളും റദ്ദാക്കിയ ട്രെയിനുകളിൽ ചിലത് സർവീസ് പുനരാരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന അന്തർസംസ്ഥാന തീവണ്ടികൾ പലതും തിരുനെൽവേലി വഴി സർവ്വീസ് നടത്തുകയാണ്. 

തുടർച്ചയായ മൂന്നാം ദിവസമാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ ട്രെയിൻ സർവീസുകൾ റദ്ദ് ചെയ്യുന്നത്. യാത്രാക്ലേശം പരിഹരിക്കാൻ തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് നിന്നും റെയിൽവേ പ്രത്യേക തീവണ്ടികൾ ഓടിക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെട്ട സ്‌പെഷ്യൽ എക്സ്‌പ്രസ് ട്രെയിൻ തൃശ്ശൂർ വരെ ഓടും. 12.45-ന് മംഗലാപുരത്ത് നിന്നും പുറപ്പെട്ട സ്‌പെഷ്യൽ എക്സ്‌പ്രസ് ട്രെയിൻ കോഴിക്കോട് സർവ്വീസ് അവസാനിപ്പിക്കും.

തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ ഓടുന്നു. നിലവിൽ തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി തൃശ്ശൂർ വരെ തീവണ്ടികൾ ഹ്രസ്വദൂര സർവ്വീസുകൾ നടത്തുന്നുണ്ട്. കായംകുളം - ആലപ്പുഴ- എറണാകുളം വഴി വെള്ളിയാഴ്ച നിർത്തിവച്ച ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു. തിരുവനന്തപുരം-എറണാകുളം-തൃശ്ശൂർ പാതയിൽ കോട്ടയം/ആലപ്പുഴ വഴി ഹ്രസ്വദൂര സർവ്വീസുകൾ റെയിൽവേ നടത്തുന്നുണ്ട്.

സർവ്വീസ് നടത്തുന്ന തീവണ്ടികൾ

16525 കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്സ്‌പ്രസ് നാഗർക്കോവിൽ-തിരുനൽവേലി-സേലം വഴി തിരിച്ചു വിട്ടു
12625 തിരുവനന്തപുരം- ഡൽഹി എക്‌സപ്രസ് നാഗർക്കോവിൽ-തിരുനൽവേലി- സേലം വഴി തിരിച്ചു വിട്ടു
02640 - എറണാകുളം - ചെന്നൈ എഗ്മോർ അഞ്ച് മണിക്ക് പുറപ്പെടും - (തൃപ്പൂണിത്തുറ, കോട്ടയം, കായംകുളം, തിരുവനന്തപുരം,നാഗർകോവിൽ വഴി)
02623 - ചെന്നൈ സെൻട്രൽ - കൊല്ലം പത്ത് മണിക്ക് പുറപ്പെടും (വില്ലുപുരം, മധുരൈ, നാഗർക്കോവിൽ,തിരുവനന്തപുരം വഴി)
06526 - കെഎസ്ആർ ബെംഗളൂരു- കൊല്ലം ( സേലം, തിരുനൽവേലി, നാഗർക്കോവിൽ)

ഭാഗീകമായി റദ്ദാക്കിയ വണ്ടികൾ

1212- തിരുവനന്തപുരം-ഗൊരഖ്പുർ രപ്തിസാഗർ എക്സ്‌പ്രസ് ഓഗസ്റ്റ് 11-ന് ഇറോഡ് നിന്നും സർവ്വീസ് ആരംഭിക്കും
12511 - ഗൊരഖ്പുർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്‌പ്രസ് - കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും

12601 ചെന്നൈ സെൻട്രൽ- മംഗലാപുരം പാലക്കാട് വരെ ഓടും
12617 എറണാകുളം-നിസമുദ്ദീൻ മംഗള ലക്ഷദ്വീപ് എറണാകുളത്തിനും മംഗലാപുരത്തിനും ഇടയിൽ ക്യാൻസൽ ചെയ്തു. തീവണ്ടി മംഗലാപുരത്ത് യാത്ര അവസാനിപ്പിക്കും.

12677- കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി തൃശ്ശൂരിനും-കോയമ്പത്തൂരിനുമിടയിൽ യാത്ര ക്യാൻസൽ ചെയ്തു
12678- എറണാകുളം-കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി തൃശ്ശൂരിനും കോയമ്പത്തൂരിനുമിടയിൽ ഓടില്ല

22476- കോയമ്പത്തൂർ-ഹിസാർ കോയമ്പത്തൂരിനും മംഗാലപുരത്തിനും ഇടയിൽ ക്യാൻസൽ ചെയ്തു
22640 - ആലപ്പുഴ - ചെന്നൈ എക്സ്‌പ്രസ് പാലക്കാട് നിന്നും ചെന്നൈയിലേക്ക് പോകും
22644- പാറ്റ്‌ന-എറണാകുളം എക്‌സപ്രസ് ഈറോഡിൽ യാത്ര അവസാനിപ്പിച്ചു

പൂർണമായും റദ്ദാക്കിയ തീവണ്ടികൾ

06038 - എറണാകുളം - ചെന്നൈ സെൻട്രൽ സ്‌പെഷ്യൽ ( ഓഗസ്റ്റ് 11)
12075 കോഴിക്കോട് - തിരുവനന്തപുരം
12076- തിരുവനന്തപുരം- കോഴിക്കോട്
12081- തിരുവനന്തപുരം - കണ്ണൂർ
12082 - കണ്ണൂർ - തിരുവനന്തപുരം
12217 - കൊച്ചുവേളി-ചണ്ഡീഗഢ് സമ്പർക്ക്ക്രാന്തി
12623 - ചെന്നൈ സെൻട്രൽ- തിരുവനന്തപുരം മെയിൽ
12695 - ചെന്നൈ സെൻട്രൽ - തിരുവനന്തപുരം
12696 - തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്
12697 - ചെന്നൈ സെൻട്രൽ - തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ് ( ഓഗസ്റ്റ് 11)
12698 തിരുവനന്തപുരം - ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്‌പ്രസ്സ്

16305- എറണാകുളം - കണ്ണൂർ ഇന്റർസിറ്റി
16307 - ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ്
16308 - കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ്
16312 - കൊച്ചുവേളി-ശ്രീ ഗംഗാനഗർ എക്സ്‌പ്രസ്സ്
16332 - തിരുവനന്തപുരം-മുംബൈ സിഎസ്ടി
16346 - തിരുവനന്തപുരം-നേത്രാവതി
16857 - പുതുച്ചേരി - മംഗലാപുരം

22208 - തിരുവനന്തപുരം - ചെന്നൈ സെൻട്രൽ എസി ( ഓഗസ്റ്റ് 11)
22609 മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി
22610 - കോയമ്പത്തൂർ - മംഗലാപുരം ഇന്റർസിറ്റി
22637 -ചെന്നൈ സെൻട്രൽ - മംഗളൂർ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ്
22639 -ചെന്നൈ സെൻട്രൽ - ആലപ്പി
22641- തിരുവനന്തപുരം - ഷാലിമാർ സൂപ്പർഫാസ്റ്റ്
22646- തിരുവനന്തപുരം- ഇൻഡോർ

56650 - കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ
56600 - കോഴിക്കോട് - ഷൊർണ്ണൂർ പാസഞ്ചർ
56603 - തൃശ്ശൂർ - കണ്ണൂർ പാസഞ്ചർ
56604 - ഷൊർണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ
56664 - കോഴിക്കോട് - തൃശ്ശൂർ പാസഞ്ചർ
56323 - കോയമ്പത്തൂർ - മംഗലാപുരം പാസഞ്ചർ
66606 - പാലക്കാട് ടൗൺ - കോയമ്പത്തൂർ പാസഞ്ചർ
66611 - പാലക്കാട് - എറണാകുളം പാസഞ്ചർ

ക്യാൻസൽ ചെയ്ത ട്രെയിനുകളുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും

പ്രളയം മൂല്യം റദ്ദാക്കിയ തീവണ്ടികളിൽ യാത്ര ചെയ്യാനിരുന്ന യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും. ഒക്ടോബർ 15 വരെ ഇതിനുള്ള സൗകര്യമുണ്ടാവും. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർ. ഓൺലൈൻ ആയി തന്നെ ടിഡിആർ കൊടുക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP