Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരോഹിതന്റെ വേഷം ധരിച്ചെത്തി ഓട്ടം വിളിച്ച കാർ തട്ടിയെടുക്കാൻ ശ്രമം; ഡ്രൈവറെ കബളിപ്പിച്ച് വണ്ടി തട്ടിയെടുക്കാൻ ശ്രമിച്ചത് പാലായിൽ നിന്നും മാളയിലേക്ക് ഓട്ടം വിളിച്ച ശേഷം: ഡ്രൈവർ രക്ഷപ്പെട്ടത് കാർ അതിവിദഗ്ദമായി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച്

പുരോഹിതന്റെ വേഷം ധരിച്ചെത്തി ഓട്ടം വിളിച്ച കാർ തട്ടിയെടുക്കാൻ ശ്രമം;  ഡ്രൈവറെ കബളിപ്പിച്ച് വണ്ടി തട്ടിയെടുക്കാൻ ശ്രമിച്ചത് പാലായിൽ നിന്നും മാളയിലേക്ക് ഓട്ടം വിളിച്ച ശേഷം: ഡ്രൈവർ രക്ഷപ്പെട്ടത് കാർ അതിവിദഗ്ദമായി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച്

സ്വന്തം ലേഖകൻ

പാലാ: പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ആൾ കാർ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. പാലായിലെ കൊട്ടാരമുറ്റത്തു നിന്നും മാളയിലേക്ക് ഓട്ടം വിളിച്ച ശേഷമാണ് കാർ തട്ടിയെടുക്കാൻ ശ്രമം നടത്തിയത്. പാലാ ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവർ ഉപ്പൂട്ടിൽ ജോസിന്റെ കാറാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്.

കാർ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടി പാറയിടത്തിൽ ജോബിൻ തോമസി(31)നെ ഞായറാഴ്ച മാള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഒരാൾ പാലായിലെ സ്റ്റാൻഡിൽ എത്തി ജോസിന്റെ വിസിറ്റിങ് കാർഡ് വാങ്ങി. ഒരു മതസ്ഥാപനത്തിന്റെ ഡയറക്ടർക്ക് കൊടുക്കാനാണെന്ന് പറഞ്ഞാണ് ജോസിന്റെ വിസിറ്റിങ് കാർഡ് ഇയാൾ വാങ്ങിയത്. ഒരു മണിക്കൂർ കഴിഞ്ഞ് ഡയറക്ടർ എന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ച് കൊട്ടാരമറ്റത്തുനിന്ന് പുരോഹിതനെ മാളയ്ക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു.

പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ജോബിനെയും കയറ്റി യാത്ര പോയി. അങ്കമാലിയിൽനിന്ന് മാളയ്ക്കുള്ള യാത്രാമധ്യേ സെമിനാരിയിൽ പോകണമെന്ന് പറഞ്ഞു. ഇതിനിടയിൽ ചിലർ ബൈക്കുകളിൽ ജോസിന്റെ കാറിനെ പിന്തുടർന്നതോടെ ജോസിന് സംശയം തോന്നി. ഇതോടെ ജോസ്, പാലായിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഡയറക്ടറെന്ന് പരിചയപ്പെടുത്തിയയാളുടെ ഫോൺ നമ്പർ സുഹൃത്തുകൾക്ക് കൈമാറുകയും ചെയ്തു. ട്രൂ കോളർ വഴി ഫോൺ നമ്പർ പരിശോധിച്ച സുഹൃത്തുക്കൾ ഇത് വ്യാജമാണെന്ന് ജോസിനെ വിവരമറിയിച്ചു.

ഭയന്ന ജോസ്, ജോബിൻ അറിയാതെ മാള പൊലീസ് സ്റ്റേഷനിലേക്ക് കാർ എത്തിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മാളയിലെ പൊലീസുകാരാണ് ജോസിന് തിരിച്ചുപോരാൻ ഇന്ധനം നിറയ്ക്കാൻ പണം നൽകിയത്. ജോസ് പാലാ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത ജോബിൻ തോമസ് പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ചോദ്യം ചെയ്യലിനിടെ മൂക്കിൽനിന്ന് രക്തംവരുകയും അപസ്മാരത്തിന്റെ ലക്ഷണം കാണിക്കുകയും ചെയ്തതിനെത്തുടർന്ന് മാള പൊലീസ് മാള ഗവൺമെന്റ് ആശുപത്രിയിലാക്കിയിരുന്നു. ഡ്രൈവർ പരാതി നൽകാൻ തയ്യാറാകാഞ്ഞതിനെത്തുടർന്ന് മാള പൊലീസ് കേസെടുത്തില്ല. തിങ്കളാഴ്ച ജോബിൻ തോമസ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP