Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബെംഗലൂരുവിലുണ്ടായ കാർ അപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം കൊണ്ടോട്ടി സ്വദേശി; കാറിൽ ഒപ്പുമുണ്ടായിരുന്ന സുഹൃത്തിന്റെ തുടയെല്ല് തകർന്ന് ഗുരുതര പരുക്ക് ; ഡിവൈഡറിൽ തട്ടി അപകടമുണ്ടായ കാറിലേക്ക് കണ്ടെയ്‌നർ ഇടിച്ച് കയറിയതാണെന്ന് സൂചന

ബെംഗലൂരുവിലുണ്ടായ കാർ അപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം കൊണ്ടോട്ടി സ്വദേശി; കാറിൽ ഒപ്പുമുണ്ടായിരുന്ന സുഹൃത്തിന്റെ തുടയെല്ല് തകർന്ന് ഗുരുതര പരുക്ക് ; ഡിവൈഡറിൽ തട്ടി അപകടമുണ്ടായ കാറിലേക്ക് കണ്ടെയ്‌നർ ഇടിച്ച് കയറിയതാണെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു : ബെംഗലൂരുവിൽ കാറപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് ദാരുണാന്ത്യം. മണ്ഡ്യ മാണ്ഡോവി കോളജിനു മുന്നിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബെംഗളൂരു ഡേ ഫ്രഷ് എക്‌സ്‌പോർട്ടിങ് ഉടമ മലപ്പുറം കൊണ്ടോട്ടി കൊണ്ടേശൻ പറമ്പിൽ മുസ്തഫ (42)യാണ് മരിച്ചത്. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് സാബിൻ, ഫാത്തിമ ഫസ്ലീൻ, സിൽസ, ഫിസ. കാറിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ദിഖിന്റെ തുടയെല്ലിന് സാരമായ പരുക്കേറ്റിരുന്നു.

സിദ്ധീഖിനെ ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട കാർ ഡിവൈഡർ തകർത്ത ശേഷം മറു ദിശയിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ട് നിന്ന് യെലഹങ്കയിലേക്ക് വരികയായിരുന്നു മുസ്തഫയും സിദ്ധിഖും. മുസ്തഫയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം കെഎംസിസിയുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP